Advertisement

വിഷു സദ്യക്ക് തയ്യാറാക്കാനായി ഇതാ നല്ലൊരു രസം റെസിപ്പി, രസപ്പൊടി ചേർക്കാതെ തന്നെ നല്ല രുചിയിലും മണത്തിലും തയ്യാറാക്കിയത്..

മല്ലി 2 ടീസ്പൂൺ

കുരുമുളക് രണ്ട് ടേബിൾ സ്പൂൺ

ജീരകം ഒരു ടേബിൾസ്പൂൺ

വാളൻപുളി

വെളിച്ചെണ്ണ

കായം ചെറിയ കഷണം

തക്കാളി 1

പച്ചമുളക് 2

മഞ്ഞൾപൊടി 1/4 ടീസ്പൂൺ

മുളകുപൊടി അര ടീസ്പൂൺ

മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ

ഉപ്പ്

വെള്ളം

മല്ലിയില

കറിവേപ്പില

വെളുത്തുള്ളി ചതച്ചത്

കടുക്

ഉണക്കമുളക്

കറിവേപ്പില

Preparation

ആദ്യം ഒരു ഇടിക്കല്ലിലേക്ക് മല്ലി കുരുമുളക് ചെറിയ ജീരകം എന്നിവ ചേർത്ത് ഇടിച്ച് തരിയായി പൊടിച്ചെടുക്കുക. ഒരു മൺകലം അടുപ്പിൽ വച്ച് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കായം ചേർത്ത് പറക്കുക ശേഷം തയ്യാറാക്കി വെച്ച പൊടി ചേർത്ത് എണ്ണയിൽ നന്നായി മൂപ്പിക്കണം, അടുത്തതായി പച്ചമുളക് തക്കാളിയും ചേർത്ത് വഴറ്റാം, അടുത്തതായി പുളി വെള്ളം ചേർക്കാം, കൂടെ മസാല പൊടികളും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യണം അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കാം.

മുഴുവൻ റെസിപ്പിക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World