വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും നോമ്പുകാലത്തെ ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ഇതെങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
•ചിയ സീഡ്സ് – രണ്ട് ടേബിൾ സ്പൂൺ
•പാല് – ഒരു ലിറ്റർ
•കസ്റ്റാർഡ് പൗഡർ – രണ്ട് ടേബിൾ സ്പൂൺ
•ബദാം – 1/4 കപ്പ്
•പിസ്ത – 1/4 കപ്പ്
•പഞ്ചസാര – 1/4 കപ്പ്
•ഡേറ്റ്സ് കുരുകളഞ്ഞത് – 14 എണ്ണം
• വെള്ളം – മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
•ചിയ സീഡ്സ് മുക്കാൽ കപ്പ് വെള്ളത്തിലിട്ട് നല്ലപോലെ കലക്കി വയ്ക്കണം. ശേഷം മറ്റൊരു പാത്രമെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡറും 1/2 കപ്പ് പാലും കൂടി ഒഴിച്ച് നല്ലപോലെ ഇളക്കി മാറ്റി വയ്ക്കുക. ഇനി മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് പിസ്തയും ബദാമും പഞ്ചസാരയും കൂടെ ഇട്ട് നന്നായി പൊടിച്ചെടുക്കുക, ഇത് കസ്റ്റാർഡ് ഉണ്ടാക്കാനുള്ള പാത്രത്തിലേക്ക് ഇട്ടതിനുശേഷം ഒരു കപ്പ് പാൽ ഒഴിച്ച് നന്നായി ഇളക്കിയെടുക്കുക. കട്ടയില്ലാതെ വേണം ഇളക്കി എടുക്കാൻ, ശേഷം ബാക്കി പാൽ കൂടെ ഒഴിച്ച് ഇത് അടുപ്പിലേക്ക് വെക്കാം. കൈവിടാതെ ഇളക്കി നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ നമ്മൾ നേരത്തെ കലക്കിവെച്ച കസ്റ്റാർഡ് പൗഡർ ഒന്നുകൂടെ ഇളക്കിയതിനു ശേഷം ഇതിലേക്ക് ഒഴിച്ചുകൊടുക്കാം. നല്ലപോലെ കുറുകി തിളച്ചു വരുമ്പോൾ ഇത് ഓഫ് ചെയ്ത് വാങ്ങി വയ്ക്കാം തണുക്കാൻ ആയിട്ട് മാറ്റിവയ്ക്കുക. ശേഷം കുരുകളഞ്ഞ. ഡേറ്റ്സ് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടെ ഒഴിച്ച് നന്നായി അരച്ചതിനുശേഷം കസ്റ്റാർഡ് കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കാം. കുറച്ച് ഐസ് കൂടെ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം. വേനൽ ചൂടിനെ ശമിപ്പിക്കാനുള്ള ഹെൽത്തി ഡ്രിങ്ക് തയ്യാർ.
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World