Advertisement

എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ് മസാല ദോശ ഏതു നേരത്തും സ്വാദോടെ കഴിക്കാനായി ഇത് വളരെ രുചികരമാണ് ഹോട്ടലിൽ നിന്നും വേടിക്കുന്ന അതേ മണത്തിലും രുചിയിലും മണത്തിലും വീട്ടിലും തയ്യാറാക്കി എടുക്കാം…

മാവ് തയ്യാറാക്കാൻ

പച്ചരി -രണ്ട് ഗ്ലാസ്

ഉഴുന്ന് -അര ഗ്ലാസ്

ഉലുവ -ഒരു ടീസ്പൂൺ

സാമ്പാർ തയ്യാറാക്കാൻ

വെള്ളരി – 1/4 കിലോ

തക്കാളി -ഒന്ന്

സവാള -ഒന്ന്

ഉരുളക്കിഴങ്ങ് -ഒന്ന്

പച്ചമുളക്- മൂന്ന്

മുളകുപൊടി -ഒരു സ്പൂൺ

മഞ്ഞൾപൊടി- അര സ്പൂൺ

മല്ലിപ്പൊടി -ഒന്നര സ്പൂൺ

കായം

ഉപ്പ്

വെള്ളം

പുളി

വെളിച്ചെണ്ണ -മൂന്ന് ടീസ്പൂൺ

കടുക് -ഒരു ടീസ്പൂൺ

ഉലുവ -അര ടീസ്പൂൺ

ജീരകം -അര ടീസ്പൂൺ

ഉണക്കമുളക്- 2

കറിവേപ്പില

മസാല തയ്യാറാക്കാനായി

വെളിച്ചെണ്ണ -മൂന്ന് സ്പൂൺ

ഉഴുന്നുപരിപ്പ് -ഒരു സ്പൂൺ

ജീരകം -അര സ്പൂൺ

ഉണക്കമുളക് -ഒന്ന്

ഇഞ്ചി പേസ്റ്റ് -അര സ്പൂൺ

സവാള -ഒന്ന്

തക്കാളി -ഒന്ന്

ഉരുളക്കിഴങ്ങ് -നാല്

വെള്ളം -ഒരു ഗ്ലാസ്

ഉപ്പ്

മഞ്ഞൾപ്പൊടി -അര സ്പൂൺ

ചട്നി തയ്യാറാക്കാനായി

ഉണക്കമുളക്- 3

സവാള -ഒന്ന്

വെളുത്തുള്ളി- രണ്ട്

പുളി

ഉപ്പ്

വെളിച്ചെണ്ണ

INGREDIENTS

ആദ്യം ദോശ മാവ് തയ്യാറാക്കാം, അതിനായി പച്ചരി ഉഴുന്ന് ഉലുവ എന്നിവ കഴുകിയതിനു ശേഷം നാലു മണിക്കൂർ കുതിർക്കുക, ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തതിനു ശേഷം അടച്ചു വയ്ക്കാം ഇത് ഒരു രാത്രി മുഴുവൻ വയ്ക്കണം പിറ്റേദിവസം രാവിലെ ആവശ്യത്തിനു ഉപ്പ് ചേർത്ത് മിക്സ് ചെയ്യാം.

സാമ്പാർ തയ്യാറാക്കാനായി കുക്കറിലേക്ക് പരിപ്പും ഉരുളക്കിഴങ്ങ് തക്കാളി വെള്ളരിക്ക സവാള പച്ചമുളക്, മസാലപ്പൊടികൾ ആവശ്യത്തിന് വെള്ളം ഇവയെല്ലാം ചേർത്ത് കുക്കർ അടച്ചു നന്നായി വേവിക്കാം ഈ സമയം പുളി കുതിർക്കാനായി വയ്ക്കണം നന്നായി പിഴിഞ്ഞെടുത്ത് വേവിച്ചെടുത്ത കഷണങ്ങളിലേക്ക് ചേർക്കാം
ഇത് നന്നായി തിളച്ചതിനു ശേഷം കടുക് കറിവേപ്പില ഉണക്കമുളക് ഉലുവ ചെറിയ ജീരകം എന്നിവ ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ചേർക്കാം അടുത്തതായി ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയതിനു ശേഷം കഴുകി കുക്കറിലേക്ക് ചേർക്കാം കൂടെ സവാള തക്കാളി വെള്ളം പച്ചമുളക് ആവശ്യത്തിന് ഉപ്പ് മഞ്ഞൾ പൊടി എന്നിവ ചേർത്ത് കുക്കർ അടച്ചു നന്നായി വേവിക്കുക ഇനി ഒരു പാനിലേക്ക് വെളിച്ചെണ്ണ ചേർത്ത് ചൂടാക്കിയതിനു ശേഷം കടുക് ഉഴുന്നുപരിപ്പ് ചെറിയ ജീരകം ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചതിനു ശേഷം ഉരുളക്കിഴങ്ങ് ഉടച്ച് ഇതിലേക്ക് ചേർക്കാം വെള്ളം വറ്റുന്നത് വരെ നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം.

വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DPBA vlogs