കസ്റ്റാർഡ് സർബത്ത്

Advertisement

ഇഫ്താർ വിരുന്നിന് തയ്യാറാക്കാൻ പറ്റിയ കസ്റ്റാർഡ് സർബത്ത് റെസിപ്പി

ഒരു ലിറ്റർ പാൽ ഒരു പാനിലേക്ക് ചേർത്ത് തിളപ്പിക്കുക, കൂടെ നാല് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കാം. കുറച്ചു ബദാമും, പിസ്തയും, ഏലക്കായയും പൊടിച്ച് പൗഡർ ആക്കി എടുക്കുക. ഒരു ഗ്ലാസിലേക്ക് രണ്ട് ടേബിൾ സ്പൂൺ വാനില കസ്റ്റഡ് പൗഡർ ചേർത്ത് കൊടുക്കുക, ഇതിലേക്ക് അര കപ്പ് പാല് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് പാലിലേക്ക് ചേർത്തു കൊടുക്കണം, നല്ലതുപോലെ ഇളക്കി കൊണ്ടിരിക്കണം, കൂടെ ക്രഷ് ചെയ്തു വച്ചിരിക്കുന്ന നട്സ് പൗഡർ ചേർക്കാം കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം, അല്പം കസ് കസ് എടുത്ത് അതിലേക്ക് വെള്ളം ചേർത്ത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക, മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് സ്ട്രോബറി ജെല്ലി പൗഡർ ചേർത്ത് കൊടുത്തതിനു ശേഷം നന്നായി തിളപ്പിക്കണം, ശേഷം ഒരു പരന്ന പത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് നന്നായി സെറ്റ് ആവുമ്പോൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, തയ്യാറാക്കി വെച്ച പാലിന്റെ മിക്സിലേക്ക് ഐസ് ക്യൂബ്സും ജെല്ലിയും കസ്കസും ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story