തേങ്ങാപ്പാൽ പുഡ്ഡിംഗ്

Advertisement

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ തേങ്ങാപ്പാൽ പുഡ്ഡിംഗ്

ഇത് തയ്യാറാക്കാനായി ഒരു കപ്പ് ചിരവിയ തേങ്ങ, 4 ഏലക്കായ എന്നിവ ഒരു മിക്സി ജാറിലേക്ക് ചേർത്ത് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി അടിച്ചെടുക്കുക, ഇതിനെ ഒരു കോട്ടൺ തുണിയിലേക്ക് ഇട്ടുകൊടുത്ത് നന്നായി പിഴിഞ്ഞ് തേങ്ങാപ്പാൽ എടുക്കാം, ഒരല്പം ഒരു ബൗളിലേക്ക് ഒഴിച്ച് അതിലേക്ക് 3 ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർത്തു മിക്സ് ചെയ്യുക, ശേഷം അത് ബാക്കിയുള്ള തേങ്ങാപ്പാലിലേക്ക് ഒഴിച്ചു കൊടുക്കാം, കാൽ കപ്പ് പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഇളക്കണം, ശേഷം സ്റ്റൗ ഓൺ ചെയ്ത് പാൻ സ്റ്റോവ് ലേക്ക് വയ്ക്കാം, കയ്യെടുക്കാതെ ഇളക്കി കൊടുക്കാൻ മറക്കരുത് ,നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യണം, ശേഷം ഈ മിക്സിനെ ചെറിയ ബൗളുകളിലേക്ക് ആക്കി തണുക്കാനായി മാറ്റിവയ്ക്കാം, നല്ലതുപോലെ തണുത്തു പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Souzas Cuisine