കൊഞ്ച് സ്നാക്ക്

Advertisement

കൊഞ്ച് കൊണ്ട് തയ്യാറാക്കിയ കിടിലൻ സ്നാക്കും, കൂടെ കഴിക്കാൻ ഒരു സോസും

കൊഞ്ചെടുത്ത് വാൽഭാഗം മുറിച്ചു മാറ്റിയതിനുശേഷം ബാക്കി മിക്സി ജാറിലേക്ക് ചേർത്ത് നന്നായി അടിച്ചെടുത്തു ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക, ഇതിലേക്ക് ഉപ്പും, അര ടീസ്പൂൺ പഞ്ചസാരയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കണം . ഒരു പ്ലേറ്റിലേക്ക് മുട്ട ചേർത്ത് കൊടുത്ത് ഒന്ന് ബീറ്റ് ചെയ്യുക, 40 ഗ്രാം കോൺഫ്ലോറും 80 ഗ്രാം ബ്രഡ് ക്രമ്പ് സും ഓരോ പ്ലേറ്റുകളിൽ എടുക്കുക, ഒരു ബൗളിൽ അല്പം വെള്ളം എടുത്ത് കയ്യിൽ മുക്കിയതിനു ശേഷം കൊഞ്ച് പേസ്റ്റ് എടുത്ത് കയ്യിൽ വച്ച് പരത്തുക, ഇതിലേക്ക് കൊഞ്ചിന്റെ വാൽഭാഗം വച്ചുകൊടുത്തു കവർ ചെയ്ത് ബോൾ ഷേപ്പ് ആക്കി മാറ്റാം, വാൽഭാഗം പുറത്തുനിക്കണം, ഇതിൽ കോൺഫ്ലോർ കോട്ട് ചെയ്ത് എഗ്ഗ് മിക്സിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക, ചൂടായ എണ്ണയിൽ ചേർത്ത് ഫ്രൈ ചെയ്ത് എടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക nicky everyday meal