കാണാൻ നല്ല ഭംഗിയും , കഴിക്കാൻ നല്ല ടേസ്റ്റിയുമായ സാലഡ് കേക്ക്
ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുത്ത് 200ഗ്രാം നല്ല കട്ടിയുള്ള തൈരും, 100 ഗ്രാം മയോണൈസും ചേർത്തുകൊടുത്തു രണ്ടും നല്ലതുപോലെ യോജിപ്പിച്ചെടുക്കുക, ശേഷം മാറ്റിവയ്ക്കാം. ഒരു പ്ലേറ്റിനു മുകളിലായി ഒരു കേക്ക് മോൾഡ് സെറ്റ് ചെയ്യുക, ഒരു പുഴുങ്ങിയ ഉരുളക്കിഴങ്ങിനെ നന്നായി ഗ്രേറ്റ് ചെയ്തെടുത്ത് മോൾഡിന്റെ അടിയിലെ ആദ്യത്തെ ലയർ സെറ്റ് ചെയ്യാം ,ഇതിനുമുകളിൽ ആയി ഉപ്പ് വിതറി കൊടുക്കുക, 300 ഗ്രാം ചിക്കൻ ഹാം ഗ്രേറ്റ് ചെയ്തെടുത്ത് രണ്ടാമത്തെ ലെയറും സെറ്റ് ചെയ്യാം, ഇതിനു മുകളിലായി മയോണൈസ് യോഗർട്ട് മിക്സ് അപ്ലൈ ചെയ്തു കൊടുക്കാം, സ്പ്രിങ് ഒണിയൻ കട്ട് ചെയ്തത് ഇതിനുമുകളിൽ ഇട്ടുകൊടുക്കുക, ശേഷം ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് മുകളിലായി ചേർക്കാം, മൂന്നു മുട്ട പുഴുങ്ങിയെടുത്തത് മഞ്ഞക്കരു മാറ്റിയതിനുശേഷം ഗ്രേറ്റ് ചെയ്തെടുത്ത ക്യാരറ്റ് മുകളിലായി ചേർക്കാം, മഞ്ഞക്കരു പൊടിച്ചെടുത്തത് ഇതിനു മുകളിലായി ചേർത്തു കൊടുക്കാം, ഇത് ഫ്രിഡ്ജിൽ അരമണിക്കൂർ വച്ചതിനുശേഷം പുറത്തെടുക്കുക, മുകളിലായി സോസ് വീണ്ടും അപ്ലൈ ചെയ്തുകൊടുത്തു കേക്ക് മോൾഡ് മാറ്റിയതിനുശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക LIVE KITCHEN CHANNEL