ചോക്കലേറ്റ് കേക്ക്

Advertisement

നാവിൽ അലിഞ്ഞിറങ്ങും ചോക്കലേറ്റ് കേക്ക് റെസിപ്പി

ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് മൂന്ന് മുട്ട ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വാനില എസൻസും, ഒരു കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, നന്നായി പതഞ്ഞു വരുമ്പോൾ 160 മില്ലി സൺഫ്ലവർ ഓയിലും ഇതിലേക്ക് ചേർക്കാം, ഇതും ബീറ്റ് ചെയ്ത് യോജിപ്പിച്ചതിനുശേഷം മാറ്റിവെക്കുക. ശേഷം ഒരു കപ്പ് പാലിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിച്ചതിനുശേഷം മുട്ട മിക്സിലേക്ക് ഒഴിക്കാം, ഇത് ഒരു വിസ്ക് ഉപയോഗിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കാം. 300 ഗ്രാം മൈദ ഈ മിക്സിലേക്ക് അരിച്ചു ചേർക്കുക, കൂടെ 20 ഗ്രാം കോക്കോ പൗഡറും ചേർക്കാം ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ കൂടെ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ഒരു പരന്ന കേക്ക് ടിന്നിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം നന്നായിട്ട് ടാപ്പ് ചെയ്തതിനു ശേഷം ബേക്ക് ചെയ്തെടുക്കാം. ടോപ്പിങ്ങിനായി 360 ml പാല് ഒരു പാനിലേക്ക് ചേർക്കാം, കൂടെ മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും, മൂന്ന് ടേബിൾസ്പൂൺ ചോക്ലേറ്റ് പൗഡറും , ഇൻസ്റ്റന്റ് കോഫി പൗഡറും ,ഒരു ടീസ്പൂൺ വാനില എക്സ്ട്രാക്ടും, 10ഗ്രാം കോൺഫ്ലോറും ചേർത്ത് നന്നായി യോജിപ്പിക്കുക, ഇത് നല്ലതുപോലെ കുറുക്കി എടുക്കണം, ശേഷം ചൂടാറാനായി വയ്ക്കാം, ബേക്ക് ചെയ്തെടുത്ത കേക്ക് ഒരു ടൂത്ത് പിക്ക് ഉപയോഗിച്ച് ഹോളുകൾ ഇട്ടുകൊടുക്കുക ഇതിനു മുകളിലായി തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സ് ഒഴിച്ചു കൊടുക്കാം, ഏറ്റവും മുകളിലായി ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ടു കൊടുക്കാം, ശേഷം മുറിച്ചെടുത്തു കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolci