അകം സോഫ്റ്റും പുറം ക്രിസ്പിയുമായ ലെയർ ബ്രെഡ് തയ്യാറാക്കാം
100 ഗ്രാം മൈദ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് 125 ഗ്രാം മെൽറ്റഡ് ബട്ടർ ചേർത്തുകൊടുത്തു ചെയ്തു മാറ്റിവെക്കുക, മറ്റൊരു ബൗളിലേക്ക് 250 ഗ്രാം മൈദയും, രണ്ടര ഗ്രാം യീസ്റ്റും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തു കൊടുത്തു മിക്സ് ചെയ്യണം, 25 ഗ്രാം മെലിറ്റഡ് ബട്ടർ ഒഴിച്ച് കൊടുക്കുക,മിക്സ് ചെയ്തു നന്നായി കുഴച്ചെടുക്കണം, സോഫ്റ്റ് മാവാക്കിയതിനുശേഷം ചെറിയ ബോളുകളായി മാറ്റാം, നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മാവു വീണ്ടും എടുത്തു കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റണം, ആദ്യത്തെ മാവിനകത്ത് ബട്ടർ മാവ് വെച്ചുകൊടുത്തു കവർ ചെയ്തതിനുശേഷം നന്നായി പരത്തി കൊടുക്കണം ശേഷം റോൾ ചെയ്തെടുത്തു മടക്കി വീണ്ടും പരത്തുക, കുറെ ലയറുകൾ ആയതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ചെറിയ ഹോൾ ഉണ്ടാക്കി അതിനകത്ത് ചോക്കോ ചിപ്സ് നിറയ്ക്കണം. വീണ്ടും ഒന്ന് ചെറുതായി പരത്തി കൊടുക്കാം, ഇങ്ങനെ തയ്യാറാക്കിയെടുത്ത ബണ്ണുകൾ ശാലോ ഫ്രൈ ചെയ്തെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel