ബ്രെഡ് ഓംലെറ്റ്

Advertisement

ഈസിയായി ബ്രഡ് ഓംലെറ്റ് തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം

ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് 2 ടേബിൾ സ്പൂൺ പൊടിയായി അരിഞ്ഞ സവാളയും അര കഷണം തക്കാളിയും, ഒരു ടേബിൾ സ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞതും, മല്ലിയില അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, അല്പം മുളകുപൊടി, ഗരം മസാല എന്നിവയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ഒരു തവ അടുപ്പിലേക്ക് വെച്ച് ഓയിൽ ബ്രെഷ് ചെയ്ത് കൊടുക്കുക, ഇതിലേക്ക് 2 ബ്രഡ് വച്ച് കൊടുക്കാം, ഒരു സൈഡ് ടോസ്റ്റ് ആയാൽ തിരിച്ചു ഇട്ട് കൊടുക്കാം ശേഷം എടുത്തുമാറ്റുക, വീണ്ടും ഓയിൽ ചേർത്ത് കൊടുത്തു മുട്ടയുടെ മിക്സ്സ് അതിലേക്ക് ഒഴിച്ചുകൊടുക്കണം, ഇതിനു മുകളിലേക്ക് രണ്ടു ബ്രെഡുകളും വെച്ചു കൊടുക്കാം, ശേഷം രണ്ടു സൈഡിൽ നിന്നും മടക്കി കൊടുക്കാം,നടുവിൽ മുറിച്ച് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Manasi Sethi Kitchen