മഷ്റൂം ദം ബിരിയാണി

Advertisement

കൊതിപ്പിക്കുന്ന രുചിയിൽ മഷ്റൂം ദം ബിരിയാണി

ഇത് തയ്യാറാക്കാനായി അരക്കിലോ ബസുമതി അരിയിലേക്ക് വെള്ളം ചേർത്ത് അരമണിക്കൂർ കുതിർക്കാൻ ആയി മാറ്റിവയ്ക്കുക, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കണം, ഇതിലേക്ക് രണ്ടു കഷണം കറുവപ്പട്ടയും, മൂന്നോ നാലോ ഏലക്കായും, ഗ്രാമ്പൂ ബേ ലീഫ് എന്നിവയും ചേർത്ത് കൊടുക്കുക, നന്നായി മിക്സ് ചെയ്ത് നാലു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി കൊടുക്കണം, ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, അര കപ്പ് പുതിനയിലയും ,അരക്കപ്പ് മല്ലിയിലയും ചേർത്തു വീണ്ടും വഴറ്റുക, ശേഷം ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് മിക്സ് ചെയ്യണം, അടുത്തതായി മൂന്നു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, കൂടെ അരക്കപ്പ് തൈരും ചേർത്ത് നല്ലതുപോലെ എല്ലാം മിക്സ് ചെയ്യുക. അടുത്തതായി 400 ഗ്രാം മഷ് റൂം ഇതിലേക്ക് ചേർക്കാം, മസാലയുമായി നന്നായി ചേർത്തിളക്കണം, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, ചെറിയ തീയിൽ മൂടിവെച്ച് നന്നായി വേവിക്കണം ഈ സമയം മറ്റൊരു പാനിൽ വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക, ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് തിളപ്പിക്കണം, ശേഷം കുതിർത്തു വച്ചിരിക്കുന്ന അരി ചേർത്ത് കൊടുത്ത് വേവിച്ചെടുക്കുക, ശേഷം വാർത്തെടുക്കണം. നന്നായി വെന്ത മഷ്റൂം മസാല അല്പം മാറ്റിയതിനുശേഷം ഇതിനു മുകളിലേക്ക് പകുതി ചോറ് ചേർത്ത് കൊടുക്കാം, വീണ്ടും മസാല ചേർക്കണം അതിനു മുകളിൽ ചെറുതായി അരിഞ്ഞ മല്ലിയിലയും, പുതിനയിലയും, വറുത്തു വച്ചിരിക്കുന്ന സവാളയും ,കശുവണ്ടി മുന്തിരി എന്നിവയും ചേർക്കാം വീണ്ടും ചോറ് ചേർക്കുക ഏറ്റവും മുകളിൽ ആയി വീണ്ടും മല്ലിയിലയും ,പുതിനയിലയും, വറുത്ത കശുവണ്ടി, മുന്തിരി, സവാള എന്നിവയും ചേർക്കാം, അല്പം നെയ്യ് കൂടെ ചേർത്ത് ഒരു അലൂമിനിയം ഫോയിൽ പേപ്പർ വച്ച് നന്നായി കവർ ചെയ്തു, ചെറിയ തീയിൽ അൽപസമയം വേവിച്ചെടുക്കണം, ശേഷം പാൻ തുറന്ന് ചൂടോടെ സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Cookd