മിക്സിയിൽ അടിച്ചു അടിപൊളി ടീ കേക്ക് റെഡി ആക്കി എടുക്കാം.
ഇതിനായി ഒരു ബ്ലെൻഡർ jar ലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, കൂടെ മുക്കാൽ കപ്പ് പഞ്ചസാരയും ചേർക്കാം ,കാൽ കപ്പ് എണ്ണ കൂടി ചേർത്ത് നല്ലതുപോലെ ബ്ലൻഡ് ചെയ്തെടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ അരിച്ചു ചേർക്കാം, കൂടെ ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ കൂടി ചേർത്ത് കൊടുക്കണം, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് കേക്ക് ബാറ്റെർ റെഡിയാക്കി എടുക്കാം. ഇനി ഒരു പാനിൽ അരക്കപ്പ് പാലു ചേർത്ത് കൊടുക്കുക മൂന്ന് ടേബിൾ സ്പൂൺ ബട്ടർ കൂടി ചേർത്ത് നന്നായി മെൽറ്റ്ചെ യ്തെടുക്കാം, ഇതിനെ കേക്ക് ബാറ്ററിലേക്ക് ചേർക്കാം കൂടെ ഒരു ടീസ്പൂണ് വാനില എസ്സെൻസ് കൂടി ചേർത്ത് നല്ലതുപോലെ വീണ്ടും മിക്സ് ചെയ്തതിനുശേഷം ഒരു കേക്ക് മോൾഡിലേക്ക് ഒഴിച്ചു കൊടുക്കാം, ഇനി bake ചെയ്തെടുത്തു മുറിച്ചെടുത്ത ശേഷം ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Yummy Cook By Yas