എളുപ്പത്തിൽ തയാറാക്കിയ സ്വാദിഷ്ടമായ ചീസ് പൊട്ടറ്റോ ന്യൂഡിൽസ് റെസിപ്പി.
അര കിലോ ഉരുളകിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക, വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് നന്നായി വേവിച്ചെടുക്കണം , ശേഷം വെള്ളം മാറ്റി ഒരു ബൗളിലേക്ക് ഇട്ട് നന്നായി ഉടച്ചെടുക്കാം. ഇതിലേക്ക് ഉപ്പും, കുരുമുളകു പൊടിയും, 80 ഗ്രാം പൊട്ടറ്റോ പൗഡറും , 40 ഗ്രാം ഗോതമ്പുപൊടിയും ചേർത്ത് കൊടുത്തു കൈ ഉപയോഗിച്ച് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം. ഇതിൽ നിന്നും കുറച്ചു കുറച്ച് എടുത്ത് കൗണ്ടർ ടോപ്പിൽ അൽപ്പം പൊടി ഇട്ടതിനുശേഷം കൈ ഉപയോഗിച്ച് റോൾ ചെയ്തു നൂഡിൽസ് ഷേപ്പിൽ ആക്കി എടുക്കുക, ഇതിനെ ഒരു പാനിലേക്ക് ചേർത്ത് കൊടുത്തു തിളപ്പിച്ച് എടുക്കണം, ശേഷം ചൂടുവെള്ളത്തിൽ നിന്നും മാറ്റി പച്ചവെള്ളത്തിൽ ഒരുതവണ കഴുകിയെടുക്കാം. ഒരു ബൗളിൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ സോയസോസ്, ഒരു ടേബിൾ സ്പൂൺ ചില്ലി സോസ്, 50 മില്ലി വെള്ളം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കി ശേഷം അല്പം വെളുത്തുള്ളി ചതച്ച് ചേർത്ത് റോസ്റ്റ് ചെയ്യണം ഇതിലേക്ക് തയ്യാറാക്കിയ സോസ് ചേർത്ത് നന്നായി തിളപ്പിക്കുക, കൂടെ വേവിച്ചു വച്ചിരിക്കുന്ന നൂഡിൽസും ചേർക്കാം, അല്പം സവാളയും, ഗ്രേറ്റ് ചെയ്ത ചീസും ചേർത്ത് നന്നായി ചൂടാക്കിയതിനുശേഷം ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Kun