വീട്ടിൽ അതിഥികൾ വരുമ്പോൾ അവർക്കായി വ്യത്യസ്തവും, രുചികരവുമായ റെസിപ്പികൾ തയ്യാറാക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്, അതുപോലെ തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് ഇത്, ബണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു ബർഗർ
ഇത് തയ്യാറാക്കാനായി 6 ബണ്ണ് എടുത്തു അതിന്റെ മുകൾവശം മുറിച്ചു മാറ്റിയതിനു ശേഷം, ഉൾവശവും മാറ്റി ഹോൾ ആക്കുക, ഒരു ബൗളിലേക്ക് 3 മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഉപ്പും ,കുരുമുളകുപൊടിയും ചേർക്കാം ശേഷം ഹാം എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഇതിലേക്ക് ചേർക്കാം
ഒരു തക്കാളി ചെറുതായി അരിഞ്ഞതും , ചീസ് ഗ്രേറ്റ് ചെയ്തതും ,സ്പ്രിംഗ് ഒണിയൻ ചെറുതായി അരിഞ്ഞതും കൂടി ഇതിലേക്ക് ചേർക്കാം, നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ബൺ പോട്ടുകളിലേക്ക് ഇത് നിറച്ചു കൊടുക്കാം, അല്പം ചീസ് മുകൾവശത്ത് വെച്ച് കൊടുത്തതിനുശേഷം കുറച്ചു സ്പ്രിങ് ഒണിയൻ കൂടി മുകളിലേക്ക് വയ്ക്കാം, ഇനി ബേക്ക് ചെയ്തെടുത്തു മുറിച്ചു കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ടെലിസിസ് Delicious ideas