മിക്സഡ് വെജിറ്റബിൾ കറി

Advertisement

ഏതിനൊപ്പവും കഴിക്കാൻ പറ്റിയ ഒരു മിക്സഡ് വെജിറ്റബിൾ കറി

ഇതിനായി വേണ്ടത്

വഴുതനങ്ങ -700-ഗ്രാം

ബെൽ പെപ്പർ- 3

പാപ്രിക -3

തക്കാളി -500 ഗ്രാം

സവാള -1

മുളകുപൊടി -അര ടീസ്പൂൺ

ഉപ്പ്

ഒലിവോയിൽ -40 മില്ലി

ബേസിൽ -ഒരു ടീസ്പൂൺ

കുരുമുളക് പൊടി -അര ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

മല്ലിയില -100 ഗ്രാം

പഞ്ചസാര -രണ്ട് ടീസ്പൂൺ

ഗ്രീൻ ചില്ലി -1

വെളുത്തുള്ളി – 2

തയ്യാറാക്കുന്ന വിധം

ആദ്യം വഴുതനങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ബൗളിലേക്ക് ചേർക്കുക, ഇതിലേക്ക് വെള്ളം , ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക.ഒരു പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്തു കൊടുത്തു വഴറ്റാം , രണ്ടു മിനിറ്റിനുശേഷം കുരുമുളകുപൊടി, ബേസിൽ, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് ,പഞ്ചസാര എന്നിവ ചേർത്തു കൊടുത്തു മിക്സ് ചെയ്യാം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ബെൽ പെപ്പർ ,പാപ്രിക എന്നിവ ചേർക്കാം ഇതിലേക്ക് വഴുതനങ്ങാ നന്നായി പിഴിഞ്ഞെടുത്ത് ചേർത്തു കൊടുക്കാം, ഇത് മൂടിവെച്ച് നന്നായി വേവിക്കണം അടുത്തതായി തക്കാളി ചേർത്തു കൊടുക്കാം, ഇത് നന്നായി വെന്തു വന്നതിനുശേഷം പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും വെളുത്തുള്ളി ഗ്രേറ്റ് ചെയ്തതും ചേർത്ത് 2 മിനിറ്റ് ഓളം വീണ്ടും വേവിക്കണം,അവസാനമായി മല്ലിയിലയും കൂടി ചേർത്ത് ഇളക്കിയതിനുശേഷം സെർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte