സ്വാദോടെ കഴിക്കാൻ ബിരിയാണിയേക്കാൾ രുചിയുള്ളൊരു വിഭവം തയ്യാറാക്കാം.
ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.
ഇത് തയ്യാറാക്കാൻ ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് ഒന്നര കപ്പ് അരി ചേർത്തുകൊടുക്കാം, ഇത് നന്നായി കഴുകിയതിനു ശേഷം വെള്ളമൊഴിച്ച് 10 മിനിറ്റ് കുതിർക്കാൻ ആയി മാറ്റിവയ്ക്കാം. ഒരു മിക്സി ജാർ എടുത്തു അതിലേക്ക് ഒരു കപ്പ് മല്ലിയില ,പുതിനയില ,നാല് പച്ചമുളക്, ഒരു തുടം വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, അര കപ്പ് തേങ്ങ ചിരവിയത്, ഒരു ചെറുനാരങ്ങയുടെ നീര് ,അല്പം വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ അരച്ച് പേസ്റ്റാക്കി എടുക്കണം. കുതിർക്കാൻ ആയി വച്ചിരിക്കുന്ന അരി വെള്ളം കളഞ്ഞതിനുശേഷം വാർത്ത് വയ്ക്കുക മറ്റൊരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് ഒരു കപ്പ് തൈര്, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് മാറ്റി വെക്കുക.ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി നെയ്യ് ചേർത്ത് കൊടുക്കുക, നന്നായി ചൂടായി വരുമ്പോൾ അതിലേയ്ക്ക് കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം രംഭയില, എന്നിവ ചേർത്തു കൊടുത്തു മിക്സ് ചെയ്യാം, നന്നായി റോസ്റ്റ് ആയതിനു ശേഷം ഇതിലേക്ക് നേരത്തെ അടിച്ചു വച്ചിരിക്കുന്ന മല്ലിയില പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി കൊടുക്കണം,നന്നായി വറ്റി വരുമ്പോൾ തൈര് മിക്സ് കൂടി ഇതിലേക്ക് ചേർത്തുകൊടുക്കാം, രണ്ടും നല്ലതുപോലെ മിക്സ് ആയി എണ്ണ തെളിയുന്ന സമയത്ത് അരി ചേർത്ത് കൊടുക്കണം ഇനി ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത മിക്സ് ചെയ്ത് കുക്കർ മൂടി നന്നായി വേവിച്ചെടുക്കാം.
മറ്റൊരു പാനിൽ നെയ്യ് ചേർത്ത് ചൂടാക്കി കശുവണ്ടിയും മുന്തിരിയും വറുത്തു മാറ്റാം ,ശേഷം നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ റോസ്റ്റ് ചെയ്ത് എടുക്കണം,ശേഷം മാറ്റിവയ്ക്കുക ഈ റൈസ് നായി ഒരു സൈഡ് ഡിഷ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക അതിലേക്ക് വെളുത്തുള്ളി, പെരുംജീരകം, കറിവേപ്പില ,സവാള എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി അല്പം ഉപ്പും ചേർത്ത് മാറ്റി വെക്കാം, വീണ്ടും പാൻ ചൂടാക്കി കടുകും കറിവേപ്പിലയും ഉണക്കമുളകും അൽപ്പം മുളകുപൊടിയും ചേർത്ത് മൂപ്പിക്കുക ഇതും ഒരു സൈഡിലേക്ക് മാറ്റി വെക്കാം, ഒരു വലിയ ബൗളിലേക്ക് ഒരു കപ്പ് തൈരും, അല്പം കുരുമുളകുപൊടിയും, ഉപ്പും, പഞ്ചസാരയും ചേർത്ത് ഇതിലേക്ക് വഴറ്റി വച്ചിരിക്കുന്ന സവാള,മൂപ്പിച്ചു വച്ചിരിക്കുന്ന മുളക് എന്നിവ ചേർത്ത് മിക്സ് ചെയ്താൽ സൈഡ് ഡിഷ് റെഡി ആയി. കുക്കർ ആവി പോയി കഴിഞ്ഞാൽ തുറന്നു വറുത്തു വച്ചിരിക്കുന്ന സവാളയും കശുവണ്ടി മുന്തിരി എന്നിവയും ചേർത്ത് മിക്സ് ചെയ്ത് സൈഡ് ഡിഷ് കൂട്ടി സർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World