ചേരുവകള്‍
മൈദ : 1 കപ്പ്
ഓയില്‍ :½ കപ്പ്
മഞ്ഞള്‍ പൊടി : കുറച്ച്
ഉപ്പ്
വെള്ളം: കുഴക്കാന്‍ ആവശൃത്തിന്
ഫില്ലിംങ്
പരിപ്പ് (തുവര/കടല) :½ കപ്പ്
ശര്‍ക്കര : ¾ കപ്പ് (മധുരത്തിനനുസരിച്ച്)
തേങ്ങ : ¼ കപ്പ് ചിരകിയത്
വെള്ളം : പരിപ്പ് വേവിക്കാന്‍ ആവശൃത്തിന്
തയ്യാറാക്കുന്ന വിധം
മൈദ ഉപ്പ് മഞ്ഞള്‍ പൊടി ചേര്‍ത്ത് കുഴക്കുക. നന്നായി യോജിപ്പിക്കുക. നടുക്ക് ഒരു കുഴിയാക്കി വെള്ളം ഒഴിച്ച് ചപ്പാത്തി പരുവത്തില്‍ കുഴക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ഓയില്‍ ഒഴിച്ച് വീണ്ടും കുഴക്കുക. വീണ്ടും വീണ്ടും ഓയില്‍ ഒഴിച്ച് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കുക. പോറോട്ടയ്ക്ക് കുഴക്കുന്നതു പോലെ. ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക.
ഇനി പരിപ്പ് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. വെന്തതിനു ശേഷം വെള്ളം ഊറ്റുക. ഈ പരിപ്പിലേക്ക് ശര്‍ക്കര, തേങ്ങ ചേര്‍ത്ത് മിക്‌സിയില്‍ അരയ്ക്കുക. ഇത് കുറച്ച് വെള്ളം ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കുക. ചെറുനാരങ്ങ വലുപ്പത്തില്‍.
ഒരു ബട്ടര്‍ പേപ്പറില്‍ മൈദയുടെ ഉരുള വച്ച് ചെറിയ വട്ടത്തില്‍ കൈകൊണ്ട് പരത്തുക. നടുവില്‍ പരിപ്പിന്റെ ഉരുള വയ്ക്കുക. നാലു വശത്തു നിന്നും മടക്കി പരിപ്പിന്റെ ഉരുള മൂടുക. കൈ ഓയിലില്‍ മുക്കി മെല്ലെ പരത്തി എടുക്കുക. മീഡിയം കട്ടി മതി. പാനില്‍ ഓയില്‍ തടവി ബട്ടര്‍ പേപ്പറോടെ എടുത്ത് മെല്ലെ പാനിലേക്ക് കമിഴ്ത്തുക.പേപ്പര്‍ പൊളിച്ചെടുക്കുക.രണ്ടു വശവും ചപ്പാത്തി വേവിക്കുമ്പോലെ വേവിക്കുക മാങ്ങ വര്‍ഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാന്‍ നാടന്‍ വിദ്യ അറിയാൻ താഴെ നൽകിയ വീഡിയോ കാണുക.https://youtu.be/hpr6-qLFecI