വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കിയ ഇലയട ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാകും.
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി നെയ്യ് ചേർത്തു കൊടുക്കാം, ഇതിലേക്ക് തേങ്ങാക്കൊത്തു ചേർത്ത് വറുത്തെടുത്ത് മാറ്റണം, ശേഷം കശുവണ്ടി, മുന്തിരി റോസ്റ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം. ഇനി അര ലിറ്റർ പാല് തിളപ്പിക്കാൻ വെക്കുക ,ഇതിലേക്ക് ആറ് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം, അല്പം ഏലക്കായ പൊടിച്ചത് കൂടെ ചേർക്കാം ,നന്നായി തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കാം, ഇതിലേക്ക് തിളപ്പിച്ച പാൽ അല്പാല്പമായി ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്ത് നല്ല കട്ടിയായ ബാറ്റർ ആക്കുക, അല്പം നെയ്യ് കൂടെ ചേർത്ത് മിക്സ് ചെയ്യാം.
ഇനി രണ്ടു നേന്ത്രപ്പഴം എടുത്ത് 4 ആയി മുറിച്ചു മാറ്റിവയ്ക്കാം. ഇനി വാഴയില എടുത്ത് അതിലേക്ക് നടു ഭാഗത്തായി നീളത്തിൽ അല്പം ബാറ്റർ വച്ച് കൊടുക്കാം, ഇതിനു മുകളിലേക്ക് വറുത്തുവച്ചിരിക്കുന്ന തേങ്ങാക്കൊത്തും, കശുവണ്ടിയും, മുന്തിരിയും അല്പം ചേർത്ത് കൊടുക്കുക, അതിനു മുകളിലായി ഒരു കഷ്ണം പഴം വെച്ച് വീണ്ടും ബാറ്റർ വെച്ച് കവർ ചെയ്യണം, ശേഷം വാഴയില നന്നായി പൊതിഞ്ഞ് എടുക്കാം എല്ലാം ഇതുപോലെ റെഡി ആയതിനു ശേഷം ആവിയിൽ വേവിച്ചെടുത്തു കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World