പാലും പഴവും ചേർത്ത് തയ്യാറാക്കിയ ഹെൽത്തിയായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി
ഇത് തയ്യാറാക്കാനായി ആദ്യം ഒരു സോസ്പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർത്ത് കൊടുക്കാം, പാൽ നല്ലതുപോലെ തിളപ്പിച്ചു എടുക്കണം, ശേഷം നന്നായി തണുപ്പിക്കാനായി മാറ്റി വയ്ക്കാം , നന്നായി പഴുത്ത രണ്ടു നേന്ത്രപ്പഴം എടുത്ത് വട്ടത്തിലരിഞ്ഞതിന് ശേഷം മിക്സി ജാർ ലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് തണുത്ത പാലും ,നാല് ടേബിൾ സ്പൂൺ പഞ്ചസാരയും, ചേർത്ത് കൊടുത്തു നല്ല ഫൈൻ ആയി അരച്ചെടുക്കാം , മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടിയും, കാൽക്കപ്പ് റവയും, പാലും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് അരച്ച് വെച്ച പഴം മിക്സ് ചേർത്തു കൊടുക്കാം, ആവശ്യത്തിന് പാലും അല്പം ഏലക്കായ പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്ത് മീഡിയം കട്ടിയിൽ ഒരു ബാറ്റെർ റെഡിയാക്കാം.
ഒരു തവ ചൂടാക്കി അല്പം ഓയിൽ തേച്ചു കൊടുത്തതിനു ശേഷം ഒരു ചെറിയ കയിൽ ഉപയോഗിച്ച് പാൻകേക്ക് വലുപ്പത്തിലുള്ള കുഞ്ഞു ദോശകൾ ഒഴിച്ചു കൊടുക്കാം, ഇതിനു മുകളിലേക്ക് വട്ടത്തിലരിഞ്ഞ നേന്ത്രപ്പഴവും, തേങ്ങാക്കൊത്തും, ബദാം, കശുവണ്ടി,ഉണക്കമുന്തിരി എന്നിവയും വെച്ചു കൊടുക്കാം രണ്ടു സൈഡും നന്നായി വേവിച്ചതിനു ശേഷം ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World