ഗോതമ്പു പൊടി ഉപയോഗിച്ച് നിങ്ങൾ ഇതുവരെ കാണാത്ത ഒരു കിടിലൻ റെസിപ്പി
ഏതു നേരത്തും കഴിക്കാൻ സൂപ്പർ
ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കാം ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ ഓയിലും ,ചേർത്ത് കൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്യുക, ശേഷം അൽപം വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് എടുക്കണം, ഇത് 10 മിനിറ്റ് ഒന്നു മാറ്റി വയ്ക്കണം, ശേഷം എടുത്ത് കത്രിക ഉപയോഗിച്ച് ചെറിയ ചെറിയ കഷണങ്ങളായി മുറിച്ചു കൊടുക്കാം ഇനി ഒരു പാൻ എടുത്ത് ഒന്നര കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക ഇത് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഗോതമ്പ് കഷണങ്ങൾ ചേർത്തു കൊടുക്കാം,ഇത് നല്ലതുപോലെ വെന്തു വന്നതിനുശേഷം ഒരു അരിപ്പ യിലേക്ക് മാറ്റാം കുറച്ച് പച്ചവെള്ളം കൂടി മുകളിലേക്ക് ഒഴിച്ചു കൊടുത്തു അതിൻറെ പശപശപ്പ് എല്ലാം കളഞ്ഞു എടുക്കണം.
ഇനി ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കടുകും ചേർത്ത് പൊട്ടിക്കുക പിന്നീട് ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, എന്നിവ ചേർത്തു കൊടുക്കാം ഇത് നല്ലതുപോലെ വഴറ്റിയതിനു ശേഷം സവാള ചേർത്തു കൊടുക്കാം ,ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് സവാള നന്നായി വഴന്നു വരുന്നതുവരെ മിക്സ് ചെയ്യണം , അടുത്തതായി പൊടികൾ ചേർത്ത് കൊടുക്കാം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം, ശേഷം നീളത്തിൽ അരിഞ്ഞ ക്യാബേജ് ,ക്യാരറ്റ് ,ക്യാപ്സിക്കം തക്കാളി എന്നിവ ചേർത്ത് കൊടുക്കണം,ശേഷം എല്ലാം കൂടി ഒന്ന് വഴറ്റി എടുക്കണം, അടുത്തതായി ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ,കാൽ ടീസ്പൂൺ കുരുമുളകുപൊടി, മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക,ഇനി വേവിച്ചുവെച്ചിരിക്കുന്ന ഗോതമ്പിനെ കഷണങ്ങൾ ചേർത്തു കൊടുക്കാം, എല്ലാംകൂടി നല്ലതുപോലെ യോജിപ്പിച്ച് 5 മിനിറ്റ് മൂടി വെച്ചതിനുശേഷം ഫ്ളൈയിം ഓഫ് ചെയ്ത് സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pachila Hacks