ബംഗ്ലാദേശ് സ്പെഷ്യൽ ചിക്കൻ കറി ഷാഹി ചിക്കൻ കോർമ
ഇതിനായി വേണ്ട ചേരുവകൾ
മാരിനേറ്റ് ചെയ്യാനായി
ചിക്കൻ -ഒരു കിലോ
മുളകുപൊടി -രണ്ട് ടീസ്പൂൺ
ഉപ്പ്
ഇഞ്ചി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടേബിൾസ്പൂൺ
തൈര് -ഒരു ടേബിൾസ്പൂൺ
മസാലകൾ
ഏലക്കായ -ആറെണ്ണം
കുരുമുളക്- നാല്
ജീരകം-അര ടീസ്പൂൺ
കറുവപ്പട്ട -ഒന്ന്
ഗ്രാമ്പൂ-2
മറ്റു ചേരുവകൾ
നെയ്യ് -ഒരു കപ്പ്
സവാള -രണ്ടെണ്ണം
ഏലക്കായ് -പത്ത്
ഗ്രാമ്പു -നാല്
കുരുമുളക് -ആറ്
കറുവപ്പട്ട -1
ബേ ലീഫ് -2
മല്ലിപ്പൊടി -ഒരു ടേബിൾസ്പൂൺ
കോക്കനട്ട് പൗഡർ -ഒരു ടേബിൾ സ്പൂൺ
തൈര് ഒ-രു കപ്പ്
ബദാം പേസ്റ്റ് -ഒന്നര ടേബിൾസ്പൂൺ
kewra – വാട്ടർ ഒരു ടേബിൾ സ്പൂൺ
തിളച്ച വെള്ളം ഒന്നര കപ്പ്
പച്ചമുളക് 10 എണ്ണം
ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യാം, അതിനായി ചിക്കനിലേക്ക് മുളകുപൊടിയു ഉപ്പു ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തൈരു കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യാ ശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കണം. ഒരു ഇടി കല്ലിലേക്ക് ജീരകം, കറുവപ്പട്ട, കരയാമ്പൂ ,ഏലക്കായ, കുരുമുളക് എന്നിവ ചേർത്തു കൊടുക്കാം ഇതു നന്നായി ഇടിച്ച് പൊടിച്ചെടുത്തു മാറ്റിവയ്ക്കുക. ഇനി ഒരു പാനിലേക്ക് നെയ്യൊഴിച്ച് ചൂടാക്കാം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുത്തു നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കണം ശേഷം ഇത് കോരിയെടുത്ത് മാറ്റാം, ചൂടാറിയതിനു ശേഷം മിക്സിയിലിട്ട് അടിച്ചു പേസ്റ്റ് ആക്കാം.
മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ഏലക്കായ, ഗ്രാമ്പൂ, കറുവപ്പട്ട, ബീഫ്, കുരുമുളക് എന്നിവ ചേർത്തു കൊടുക്കാം ഇത് നന്നായി റോസ്റ്റ് ചെയ്തതിനുശേഷം മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് കൊടുക്കാം ചിക്കൻ ഫ്രൈ ആയതിനുശേഷം മല്ലിപ്പൊടിയും കോക്കനട്ട് പൗഡറും ചേർത്തുകൊടുക്കാം ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് 8 മിനിറ്റ് വരെ കുക്ക് ചെയ്യണം, അടുത്തതായി തൈര് ചേർത്തു കൊടുക്കാം, ഇനി ബദാം പേസ്റ്റ് ചേർക്കാം, നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം സവാള പേസ്റ്റ് ഇതിലേക്ക് ചേർക്കാം വീണ്ടും അഞ്ചു മിനിറ്റോളം കുക്ക് ചെയ്യാം.അല്പം ചൂടുവെള്ളവും, kewra വാട്ടറും നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാല പൊടിയും കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച് ഒന്നുകൂടെ തിളപ്പിച്ച് എടുക്കണം അവസാനമായി പച്ചമുളക് കൂടി ചേർത്ത് മിക്സ് ചെയ്ത് സർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Eiliyah Kitchen