സ്പെഷ്യൽ ടേസ്റ്റി ഫില്ലിംഗ് വച്ച് മിനി പിസ്സ റെസിപ്പി
ചേരുവകൾ
മൈദ -450 ഗ്രാം
ഉപ്പ് -ഒരു ടീസ്പൂൺ
പഞ്ചസാര -ഒരു ടീസ്പൂൺ
യീസ്റ്റ് – 8 ഗ്രാം
ഒലിവോയിൽ -മൂന്ന് ടേബിൾസ്പൂൺ
ചെറുചൂടുള്ള പാൽ -150 മില്ലി
ചെറിയ ചൂടുള്ള വെള്ളം -100 മില്ലി
സ്റ്റഫിങ് തയ്യാറാക്കാൻ
മുട്ട-രണ്ട്
തൈര് -120 ഗ്രാം
മല്ലിയില -ഒരു ടേബിൾസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
feta ചീസ് -50 ഗ്രാം
മോസറെല്ല ചീസ് -50 ഗ്രാം
പെപ്പറോണി -80 ഗ്രാം
ഓലിവ്സ്
മുട്ടയുടെ മഞ്ഞ -1
പാൽ -ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് മൈദയും ,ഒപ്പം ഉപ്പ് ,പഞ്ചസാര, ഈസ്റ്റ്, ചെറുചൂടുവെള്ളം, പാൽ,ഒലിവ് ഓയിൽ എന്നിവയും ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്തു, കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ മാറ്റിവയ്ക്കണം. ഒരു മണിക്കൂർ കഴിഞ്ഞ് മാവെടുത്ത് ഒന്നുകൂടി നന്നായി കുഴച്ചതിനു ശേഷം 12 ചെറിയ ബോളുകൾ ആയി ഭാഗിക്കാം, ഇതിനെ ചെറിയ ബോളുകൾ ആക്കി, ബേക്കിംഗ് ട്രേ യിൽ നിരത്തിവെച്ച് ,ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം. ഇനി ഫില്ലിങ്ങിന് ആയി ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് തൈര്, മല്ലിയില ,ഉപ്പ് ,കുരുമുളകുപൊടി, ചീസ്, പെപ്പറോണി, ഒലിവ്സ് എന്നിവ ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ബേക്കിംഗ് ട്രെയിൽ നിരത്തിവെച്ച ബോളുകൾക്കു മുകളിലേക്ക് ഒരു ഗ്ലാസ് അമർത്തി കൊടുത്തു ഒരു പോട്ട് ഷേപ്പ് ആക്കുക , ഇതിനകത്തേക്ക് ഫില്ലിംഗ് നിറച്ച് കൊടുക്കാം, പാലും മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത മിക്സ് ഇതിൻറെ സൈഡിലൂടെ ബ്രെഷ് ചെയ്തു കൊടുക്കണം ഇനി ബേക്ക് ചെയ്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Clic and Bake