നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ചോക്ലേറ്റ് പുഡിങ്
വെറും 4 ചേരുവകൾ കൊണ്ട് ഈസി ആയി ഉണ്ടാക്കാം
ചേരുവകൾ
പാൽ -അര ലിറ്റർ
പഞ്ചസാര -100 ഗ്രാം
അഗർ അഗർ പൗഡർ- 7 ഗ്രാം
ഡാർക്ക് ചോക്ലേറ്റ് -150 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു സോസ്പാനിൽ പാലും, പഞ്ചസാരയും, അഗർ അഗറും ഒരുമിച്ച് ചേർത്ത് കൊടുക്കണം, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായിട്ട് മിക്സ് ചെയ്ത് കൊടുക്കുക, ഇത് 15 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം, ഇനി ഡാർക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തെടുക്കണം, ഇതുകൂടി പാലിൻറെ മിക്സി ലേക്ക് ചേർത്തുകൊടുക്കാം നന്നായി ഒന്നു കൂടി മിക്സ് ചെയ്തതിനുശേഷം സ്റ്റോവ് ലേക്ക് മാറ്റി വെക്കാം.നന്നായി തിളക്കുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം, ശേഷം ഒരു പുഡിങ് ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം, ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കണം, ഫുഡിങ് ട്രേയിൽ നിന്ന് മാറ്റി കട്ട് ചെയ്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES