ബ്രെഡ്ഡും ചീസും ഉപയോഗിച്ച് നിങ്ങൾ ഇതുവരെ കാണാത്ത അതീവ രുചികരമായ ഒരു സ്നാക്ക്.
ഇതുണ്ടാക്കാൻ വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ്- 180 ഗ്രാം
കുരുമുളകുപൊടി -കാൽടീസ്പൂൺ
ബ്രെഡ്- എട്ട് സ്ലൈസ്
ചീസ്
മുട്ട-1
ബ്രഡ് ക്രമ്പ്സ് -200ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി നന്നായി വേവിച്ച് എടുക്കണം, വെള്ളത്തിൽ നിന്നും എടുത്തു മാറ്റിയതിനുശേഷം നന്നായി ഉടച്ചെടുക്കുക ,ഇതിലേക്ക് ഉപ്പും, കുരുമുളകും പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കണം ,ഇനി ബ്രെഡ് സൈഡ് റിമൂവ് ചെയ്ത് എടുക്കണം ചപ്പാത്തി റോളർ ഉപയോഗിച്ച് ഒന്ന് പരത്തി എടുത്തതിനു ശേഷം ഇതിനു മുകളിലേക്ക് ഉരുളക്കിഴങ്ങ് മിക്സ് വെച്ചു കൊടുക്കുക ,അതിനുമുകളിൽ ഗ്രേറ്റ് ചെയ്ത കുറച്ചു ചീസ് വച്ച് കൊടുക്കണം വീണ്ടും ഉരുളൻ കിഴങ്ങ് മിക്സ് വെക്കുക, ശേഷം ത്രികോണാകൃതിയിൽ മടക്കി എടുക്കണം ,ഒരു കത്തി ഉപയോഗിച്ച് സൈഡ് ഒന്ന് കട്ട് ചെയ്തതിനുശേഷം ഒരു ഫോർക്ക് വച്ച് പ്രസ്സ് ചെയ്തു സീൽ ചെയ്യുക, ഇനി ഒരു പരന്ന പാത്രത്തിലേക്ക് കോഴി മുട്ട പൊട്ടിച്ചൊഴിച്ച് ഒന്ന് ബീറ്റ് ചെയ്ത് എടുക്കണം, മറ്റൊരു പാത്രത്തിൽ ബ്രഡ് ക്രമ്പ്സ് എടുത്തു വയ്ക്കുക, തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ ബ്രെഡ്ഡും എടുത്ത് മുട്ടയിൽ ഒന്നു മുക്കി ബ്രഡ് ക്രമ്പ്സ് കോട്ട് ചെയ്തെടുക്കണം. ഇനി തിളച്ച എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delmira Cooking