അതിശയകരമായ രുചിയിൽ വഴുതനങ്ങയും, ചീസും ചേർത്ത് തയ്യാറാക്കിയ ഒരു റെസിപ്പി.
ഇത് ഇതിനു വേണ്ട ചേരുവകൾ
വഴുതനങ്ങ- നാലെണ്ണം
ഉപ്പ്
വെള്ളം- മൂന്നു ലിറ്റർ
സവാള 1
ബെൽ പെപ്പെർ -1
തക്കാളി-1
ക്യാരറ്റ്-1
വെജിറ്റബിൾ ഓയിൽ- 60 മില്ലി
അരി -ഒരു കപ്പ്
വെള്ളം- ഒരു കപ്പ്
ഉപ്പ്
കുരുമുളകുപൊടി -അര ടീസ്പൂൺ
thyme – അരടീസ്പൂൺ
മല്ലിയില
ടൊമാറ്റോ പേസ്റ്റ് -ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം വഴുതനങ്ങ നീളത്തിൽ സ്ലൈസ് ആയി കട്ട് ചെയ്തു ,ഉപ്പും വെള്ളവും ചേർത്ത ബൗളിൽ മുക്കി 20 മിനിറ്റ് മാറ്റി വയ്ക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി സവാളയും തക്കാളിയും ചേർത്ത് കൊടുക്കുക ഇതിലേക്ക് വെജിറ്റബിൾ ഓയിൽ ചേർത്തു കൊടുക്കാം ശേഷം നന്നായി വഴറ്റിയെടുക്കണം,ക്യാരറ്റും ബെൽ പെപ്പർ അരിഞ്ഞതും ചേർത്തു കൊടുക്കാം ,എല്ലാം നല്ലതുപോലെ വഴന്നു വന്നതിനു ശേഷം കഴുകി വെച്ചിരിക്കുന്ന അരി ചേർത്ത് കൊടുക്കാം ഒന്നുകൂടി മിക്സ് ചെയ്തതിനുശേഷം വെള്ളവും, ഉപ്പും ,കുരു മുളകും ,thyme ഉം ചേർത്ത് വീണ്ടും മിക്സ് ചെയ്യുക ചെറിയ തീയിൽ 15 മിനിറ്റ് നേരം വേവിക്കണം . വെന്തു വന്നതിനു ശേഷം കുറച്ചു മല്ലിയില ചേർത്ത് മിക്സ് ചെയ്തു മാറ്റി വയ്ക്കുക .
വെള്ളത്തിൽ മുക്കി വെച്ചിരിക്കുന്ന വഴുതനങ്ങ slices , എടുത്ത് ഒരു ബേക്കിംഗ് ട്രെയിൽ നിരത്തി വയ്ക്കുക വെള്ളം എല്ലാം ഒരു കോട്ടൺ തുണി ഉപയോഗിച്ച് നന്നായി തുടച്ചു മാറ്റണം ,ഇതിനു മുകളിലേക്ക് വെജിറ്റബിൾ ഓയിൽ ടൈമും മിക്സ് ചെയ്ത് ഓയിൽ ബ്രഷ് ചെയ്തു കൊടുക്കണം ഇനി ബേക്ക് ചെയ്യാനായി ഓവൻ ഇലേക്ക് മാറ്റിവയ്ക്കാം.
പുറത്ത് എടുത്തതിനുശേഷം ഓരോ സ്ലൈസിനകത്തും വേവിച്ചെടുത്ത ചോറ് വെച്ച് റോൾ ചെയ്ത് എടുക്കുക, ഒരു ടൂത്ത പിക്ക് , ഉപയോഗിച്ച് കുത്തി കൊടുക്കണം, ഇങ്ങനെ തയ്യാറാക്കിയ റോളുകൾ എല്ലാം വീണ്ടും ബേക്കിംഗ് ട്രെയിൽ നിർത്തിവയ്ക്കണം ,ഒരു ബൗളിൽ ,ടൊമാറ്റോ പേസ്റ്റും, ഉപ്പും, കുറച്ച് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് എടുക്കണം ഈ മിക്സ് ബേക്കിംഗ് ട്രേയിൽ നിരത്തിവെച്ചിരിക്കുന്ന വഴുതനങ്ങാ റോളിന് മുകളിലേക്ക് ഒഴിച്ചുകൊടുക്കുക വീണ്ടും ഒന്നുകൂടി bake ചെയ്തെടുക്കണം, ഇനി ഗ്രേറ്റ് ചെയ്ത ചീസ് ഇതിനു മുകളിലേക്ക് വെച്ചുകൊടുത്ത് ഒന്നുകൂടി ചൂടാക്കി എടുക്കണം, ഇനി ബാക്കിയുള്ള ചോറിന്റെ കൂടെ ചേർത്ത് സർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte