അരി പൊടി കൊണ്ട് ആവിയിൽ വേവിച്ച ഒരു കിടിലൻ മധുരപലഹാരം
ചേരുവകൾ
അരിപൊടി
ശർക്കര
തേങ്ങ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുക, നന്നായി ഇളക്കിക്കൊണ്ടിരിക്കുക ചൂടായതിനു ശേഷം വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തു മാറ്റിവെക്കുക ,ചൂടാറിയതിനു ശേഷം നന്നായി കുഴച്ചു നല്ല സോഫ്റ്റ് മാവാക്കി ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം.മറ്റൊരു പാൻ സ്റ്റോവിലേക്ക് വെച്ച് അതിലേക്ക് ശർക്കര ചേർത്ത് കൊടുക്കാം, ശർക്കര നന്നായി അലിഞ്ഞു കഴിഞ്ഞാൽ അതിലേക്ക് നാളികേരം കൂടി ചേർത്ത് മിക്സ് ചെയ്യാം, നല്ല കട്ടിയായി വന്നതിനുശേഷം, ഫ്‌ളൈയിം ഓഫ് ചെയ്യാം, ഇനി അരിമാവ് എടുത്തു റൗണ്ടിൽ പരത്തി എടുക്കണം, ഇതിന് നടുവിലേക്ക് ശർക്കര വെച്ച് എല്ലാ ഭാഗത്തും ഒരുപോലെ ആക്കി കൊടുക്കുക, ഇനി ഒരു സൈഡിൽ നിന്നും ഇത് ചുരുട്ടി എടുക്കണം, ഒരു സ്റ്റീമർ വെച്ച് ആവി കയറ്റി എടുത്തതിനുശേഷം കട്ട് ചെയ്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Deeps food world