ടേസ്റ്റിയും ഈസി ആയ ഒരു വെജിറ്റബിൾ ബിരിയാണി തയ്യാറാക്കുന്നത് നോക്കിയാലോ. ആദ്യമായി വെജിറ്റബിൾ കട്ട് ചെയ്തു വെക്കാം. 2 സവോള ചെറുതായി അരിഞ്ഞത് , 1/2 ക്യാരറ്റ് നുറുക്കി അരിഞ്ഞത് , 1/2 കപ്പ് ബീൻസ് കട്ട് ചെയ്ത് , 1/2 തക്കാളി , 1/4 ഉരുളകിഴങ്ങ് കട്ട് ചെയ്ത , 4 വെളുത്തുള്ളി , ചെറിയ ഇഞ്ചി കട്ട് ചെയ്ത് എടുത്തത്. 5 പച്ച മുളക് . 1/2 കപ്പ് ഗ്രീൻ ബീൻസ് വെള്ളത്തിൽ കുതിർത്ത് വെച്ചത് .
1/4 കപ്പ് ഉള്ളി ഫ്രൈ ചെയ്തടുക്കുക. കൂടെ മുന്തിരിയും , അണ്ടിപരിപ്പും ഫ്രൈ ചെയ്തു എടുക്കാം. അതേ എണ്ണയിൽ തന്നെ ഗ്രാമ്പൂ , ഏലക്കാ , പെരും ജീരകം , ജീരകം , എന്നിവ ചേർത്ത് അതിലേക്ക് ഉള്ളി , ക്യാരാററ് , ഉരുളകിഴങ്ങ് , ബീൻസ് എന്നിവ ചേർത്ത് ഇളക്കി എടുക്കുക. തീ കുറച്ച് വെച്ച് വേണം ഇളക്കി കൊടുക്കാം. ഗ്രീൻ പീസ് കൂടി ചേർത്ത് ഇളക്കി കൊടുക്കാം. തക്കാളി കൂടി ചേർക്കണം. അതിലേക്ക് ആവിശ്യതിനുള്ള ഉപ്പും ചേർക്കുക. 2 മിൻ അടച്ചു വെച്ച് വേവിക്കുക.ചെറു തീയിൽ വേണം വേവിക്കാൻ. ഒരു കുക്കറിൽ മസാല ഇട്ടു കൊടുക്കാം. 2 കപ്പ് ജീരകശാല അരി ആണ് എടുത്തത്. അത് കഴുകി ഒരു അരിപ്പയിൽ വെള്ളം കളഞ്ഞ് എടുത്ത അരി ആണ് അത് കുക്കറിൽ ഇട്ടു കൊടുക്കാം. അരി ഒന്ന് മുങ്ങി നിൽക്കുന്ന അത്രേം വെള്ളം ഒഴിച്ച് കുക്കർ അടച്ചു വെക്കാം. 2 വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യാം. വിസിൽ വന്നതിനു ശേഷം കുക്കർ തുറന്നു നോക്കാം. വെജിറ്റബിൾ ബിരിയാണി തയ്യാറായിട്ടുണ്ട്. അതിലേക്ക് ഫ്രൈ ചെയ്ത ഉള്ളി , മുന്തിരി , മല്ലി ഇലയും ഇട്ടു കൊടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.