ചെമ്മീൻ കഴിക്കാൻ എല്ലാവർക്കും ഇഷ്ടം ആണല്ലോ ബിരിയാണി ആണെങ്കിലോ പിന്നെ പറയണ്ടല്ലോ. ഒരു പുതിയ രീതിയിൽ ആണ് ഈ ചെമ്മീൻ ബിരിയാണി ഉണ്ടാക്കിയത്. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും അപോ നമുക്ക് വേഗം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാലോ.
ബിരിയാണി ഉണ്ടാക്കാൻ വേണ്ടി ചെമ്മീൻ നന്നായി കഴുകി വെച്ചിട്ടുണ്ട്. ചെമ്മീൻ നന്നായി വൃത്തി ആക്കണം കേട്ടോ അതിന്റെ മുകളിൽ ഒരു കറുപ്പ് നാരുണ്ട് അത് എടുത്ത് കളയണം. വൃത്തിയാക്കിയ ചെമ്മീൻ ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് 1.25 മുളക് പൊടി , കാൽ ടീസപൂൺ മഞ്ഞൾ പൊടി ,ഉപ്പ് ,കുറച്ച് എണ്ണ ഇത്രെയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. 30 മിൻ അടച്ചു വെക്കാം.ഇനി ആണ് ഞാൻ പറഞ്ഞ പുതിയ ഒരു സൂത്രം. 2 വലിയ സവോള നേരിയത് ആയിട്ട് വേണം കട്ട് ചെയ്യാൻ. അത് മുഴുവൻ എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. മസാല തേച്ച് വെച്ച ചെമ്മീൻ ഫ്രൈ ചെയ്തെടുക്കക.
ഉള്ളി ഫ്രൈ ചെയ്ത എണ്ണ തന്നെ ആണ് ചെമ്മീൻ ഫ്രൈ ചെയ്യാൻ എടുക്കുന്നത്. മിക്സി ജാറിൽ 6 വെളുത്തുള്ളി ,ഇഞ്ചി ,പച്ച മുളക് എന്നിവ അരച്ച് എടുക്കാം. ചെമ്മീൻ ഫ്രൈ ചെയ്ത മാറ്റുക അതിലേക്ക് 1 തക്കാളി ചെറുതായി കട്ട് ചെയ്ത വഴറ്റുക. മിക്സിയിൽ അരച്ച് വെച്ചതും ചേർത്തു കൊടുക്കുക. നന്നായി വഴറ്റുക. കുറച്ച് മഞ്ഞൾ പൊടി , 1/2 tsp ഗരം മസാല , 1 tsp ബിരിയാണി മസാല ചേർത്ത് കൊടുക്കുക. ഉപ്പും ചേർക്കുക. ഉള്ളി ഫ്രൈ ചെയ്ത ചേർക്കുക. ചെമ്മീൻ ,മല്ലി ഇല കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചോറ് ഉണ്ടാക്കാൻ വേണ്ടി കുക്കറിൽ 2 കപ്പ് ജീരകസാല റൈസ് എടുക്കുക അതിലേക്ക് 4 കപ്പ് വെള്ളം ഒഴിക്കുക. കട്ട് ചെയ്ത് ക്യാരറ്റ് ബിരിയാണി മസാല ,നെയ് ,ഉപ്പ് എന്നിവ ചേർക്കാം. കുക്കർ അടച്ച് 3 വിസിൽ വരുന്നുവരെ വെയിറ്റ് ചെയ്യാം. ചോറും മസാലയും മിക്സ് ചെയ്തു എടുക്കാം. നല്ല ടേസ്റ്റ് ആണ് ബിരിയാണി എല്ലാവരും ട്രൈ ചെയ്തു നോക്കണേ
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.