ഇന്ന് നമുക്ക് മീന്‍ തല കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍
മീന്‍തല -ഒരു കിലോ
വറ്റല്‍ മുളക് വറുത്തത് -75 ഗ്രാം
മല്ലി വറുത്തത് – 50 ഗ്രാം
മഞ്ഞള്‍ ചൂടാക്കി പൊടിച്ചത് – ഒരു ചെറിയ സ്പ്‌ുന്‍
ഉലുവ വറുത്തത്-ഒരു നുള്ള്
കടുക് – ഒരു നുള്ള്
കുടമ്പുളി – 50 ഗ്രാം
ചെറിയ ഉള്ളി – അഞ്ച്
കുരുമുളക് – ഒരു നുള്ള്
പച്ച മുളക് (കീറിയത്)- അഞ്ച് എണ്ണം
കറിവേപ്പില – അഞ്ച് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
വെളിച്ചെണ്ണ – 75 ഗ്രാം
ഉപ്പ്- പാകത്തിന്
പാചകം ചെയുന്ന വിധം
മീന്‍തല രണ്ടായി പിളര്‍ന്നു വൃത്തിയാക്കുക.
മീന്‍ കറിയില്‍ നിന്നു വ്യത്യസ്തമായികൂടുതല്‍ സമയം മീന്‍തല വേവിക്കണം. അരപ്പ് കൂടുതല്‍ കുറുകുകയും വേണം.സാധാരണ മുളക് കൂടുതല്‍ അളവില്‍ ചേര്‍ത്തു എരിവു കൂട്ടിയാണ് മീന്‍തല വേവിക്കുന്നത്. വറ്റല്‍ മുളക് , മല്ലി , മഞ്ഞള്‍ പൊടി, ചെറിയ ഉള്ളി, കുരുമുളക്, എന്നിവ അമ്മിയില്‍ അരച്ചെടുക്കുക.
മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക . കടുക് പൊട്ടുമ്പോള്‍ ഉലുവ ചേര്‍ക്കുക. ഉലുവ മൂത്ത് മണം വരുമ്പോള്‍ അരച്ച് വച്ച ചേരുവകള്‍ വെളിച്ചെണ്ണയില്‍ ഒഴിക്കുക.
കുറച്ചു വെള്ളം ഒഴിച്ച് കലക്കിയ ശേഷം കുടംപുളി മണ്‍ ചട്ടിയിലേക്ക് പിഴിഞ്ഞ് ഒഴിക്കണം.
അരപ്പ് ചൂടായി വരുമ്പോള്‍ ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തുതിളപ്പിക്കുക. അരപ്പ് തിളക്കുമ്പോള്‍ വൃത്തിയാക്കിവച്ച മീന്‍ ഇടുക.മീന്‍ കറി തിളച്ചു തുടങ്ങുമ്പോള്‍ ഒരു പ്രത്യേക മണം വരും. അപ്പോള്‍ കീറിയ പച്ചമുളകും ചതച്ച ഇഞ്ചിയും ചേര്‍ക്കാം. ചാറ് വറ്റുന്നതുവരെ കറി തിളപ്പിക്കണം. അടുപ്പില്‍ നിന്നു വാങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പ് കറിവേപ്പില ഇട്ടു ഇളക്കണം.
കറികള്‍ ചേര്‍ക്കാനായി വെളുത്തുള്ളി പേസ്റ്റ് എങ്ങിനെ ഉണ്ടാക്കാമെന്നു പറയാം
===============================================================================
വെളുത്തുള്ളി അര കിലോ
ഉപ്പു ഒരു സ്പൂണ്‍
വിനഗിര്‍ ഒരു മൂന്നു ടേബില്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി
തൊലി കളഞ്ഞ വെളുത്തുള്ളി മിക്സിയില്‍ ഇട്ടു നല്ല പേസ്റ്റ് ആക്കുക അതില്‍ ഉപ്പും വിനാഗിരിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ഒന്നുകൂടി മിക്സിയില്‍ അടിച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുക മൂന്നു മാസം വരെ കേടു കൂടാതെ ആവശ്യത്തിന്നു എടുത്തു ഉപയോഗിക്കാം ഇത് പോലെ തന്നെ ഇഞ്ചി പേസ്റ്റും തയ്യാറാക്കാം.
ഇങ്ങിനെ ചെയ്തു വച്ചാല്‍ വെളുത്തുള്ളി പേസ്റ്റ് ആവശ്യമുള്ള കറികളില്‍ ഉപയോഗിക്കാന്‍ എളുപ്പമാകും.
ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.