പപ്പായ പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് മൂന്നു വെറൈറ്റി പായസം ഉണ്ടാക്കാം.. പപ്പായ പായസം , അണ്ടിപ്പരിപ്പ് പായസം, ഉരുളക്കിഴങ്ങ് പായസം , ആദ്യം പപ്പായ പായസം ഉണ്ടാക്കാം .. ആവശ്യമായ സാധനങ്ങള്‍

അരി-200ഗ്രാം
പപ്പായ – ഒന്ന്
ശര്‍ക്കര-250ഗ്രാം
തേങ്ങാ പാല്‍- അര ലിറ്റര്‍
അണ്ടിപരിപ്പ് മുന്തിരി- ആവശ്യത്തിന്
നെയ്-250ഗ്രാം
ഏലയ്ക്ക-4

തയ്യാറാക്കുന്ന വിധം
പഴുത്ത പപ്പായ തോലുകളഞ്ഞ ശേഷം നന്നായി അരച്ചെടുക്കുക. ചുടുകട്ടിയുള്ള ഒരു പാത്രത്തില്‍ നെയ് ചൂടാക്കിയ ശേഷം അരച്ചെടുത്ത പപ്പായ ചേര്‍ക്കുക. ഇതിലേക്ക് ഉരുക്കിയ ശര്‍ക്കര ചേര്‍ക്കാം. ഇത് കട്ടിയാകുന്ന വരെ ഇളക്കണം.
വേറൊരു പാത്രത്തിലായി അരി തേങ്ങാപാലില്‍ വേവിക്കണം. ഇത് പാതി വേവാകുമ്പോള്‍ ആദ്യത്തെ മിശ്രിതവുമായി ചേര്‍ക്കണം. ഇതിലേക്ക് ഒരു സ്പൂണ്‍ നെയ്യൊഴിച്ച ശേഷം ഇത് നന്നായി ഇളക്കി പാകം ചെയ്യണം. തീ അണയ്ക്കുന്നതിന് തൊട്ട് മുമ്പായി ഏലയ്ക്കാപൊടി ചേര്‍ക്കാം.

കാഷ്യൂ-ക്യാരമല്‍ പാല്‍ പായസം

പാല്‍- ഒരു ലിറ്റര്‍
പഞ്ചസാര- ആവശ്യത്തിന്
മുന്തിരി- ആവശ്യത്തിന്
മട്ട അരി- ഒരു കപ്പ്
കശുവണ്ടി- ആവശ്യത്തിന്
നെയ്- ആവശ്യത്തിന്
ഏലയ്ക്കാ പൊടിച്ചത്- ആവശ്യത്തിന്
വെല്ലം- 2 എണ്ണം പൊടിച്ചത്

തയ്യാറാക്കുന്ന വിധം
പാല്‍ തിളപ്പിക്കുക. അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന മട്ട അരി ഇടുക. വറുത്ത ശേഷം അരച്ചെടുത്ത കശുവണ്ടി ഇതിലേക്ക് ചേര്‍ക്കാം. ഒപ്പം പൊടിച്ച് വച്ചിരിക്കുന്ന ഏലയ്ക്കായും ചേര്‍ക്കാം.
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ പഞ്ചസാര പാവുകാച്ചുക. ഇതിലേക്ക് വെല്ലം ചേര്‍ക്കണം. ഈ മിശ്രിതം ആദ്യത്തെ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കണം. നെയ്യില്‍ വറുത്ത കശുവണ്ടിയും മുന്തിരിയും ഇട്ട് അലങ്കരിച്ച ശേഷം വിളമ്പാം.

ഉരുളക്കിഴങ്ങ് പായസം

ഉരുളക്കിഴങ്ങ്- നാലെണ്ണം
നെയ്- 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര- മുക്കാല്‍ക്കപ്പ്
പാല്‍- ഒന്നരക്കപ്പ്
അണ്ടിപരിപ്പ്- 3 ടേബിള്‍ സ്പൂണ്‍
മുരിങ്ങയില- 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു ഉരുളി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് ചൂടാക്കണം. അതിലേക്ക് കിഴങ്ങ് വേവിച്ചത് നന്നായി ഉടച്ച് ചേര്‍ക്കണം. ഇത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് പഞ്ചസാര ചേര്‍ക്കം. മധുരം നന്നായി പായസത്തോട് ചേര്‍ന്ന് കഴിഞ്ഞാല്‍ പാല്‍ ചേര്‍ക്കാം.
ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് മുരിങ്ങയില വറുത്ത് ചേര്‍ക്കണം. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ് തരുതരുപ്പായി പൊടിച്ച് ചേര്‍ക്കാം. പായസം റെഡി!

ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ.. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയൂ.

നാടന്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം