താറാവ് ഇങ്ങിനെ വച്ചാല്‍ സൂപ്പറാ

Advertisement

താറാവ് വറുത്തരച്ചു കറിവച്ചു നോക്കൂ വളരെ രുചികരമാണ്..പാലപ്പതിനും , ചോറിനും എല്ലാം കൂടെ ഉഗ്രന്‍ കോമ്പിനേഷന്‍ ആണ് ഇത് .. ഇതിനുവേണ്ട സാധനങ്ങള്‍

താറാവിറച്ചി -750 ഗ്രാം
തേങ്ങ. -രണ്ടു റ്റീകപ്പ്
ചെറിയുള്ളി -ഏഴെണ്ണം
സവാള. -മൂന്നെണ്ണം
തക്കാളി -രണ്ടെണ്ണം
പച്ചമുളക് -നാലെണ്ണം
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -രണ്ടു റ്റീസ്പൂൺ
വറ്റൽമുളക് -അഞ്ചെണ്ണം
കുരുമുളക് -അര റ്റീസ്പൂൺ
മഞൾപൊടി-കാല്‍ റ്റീസ്പൂൺ
മല്ലി – ഒന്നര റ്റീസ്പൂൺ
കറിവേപ്പില -രണ്ടു തണ്ട്
കറുവപട്ട -രണ്ടു പീസ്
ഗ്രാമ്പൂ -മൂന്നെണ്ണം
ഏലക്കാ-രണ്ടെണ്ണം
ജാതിപത്രി ( നിർബന്ധമില്ല)-ഒരു കഷണം
തക്കൊലം -ഒരെണ്ണം
പെരുംജീരകം-3 മൂന്നു നുള്ള്
ഉപ്പ്,എണ്ണ ,കടുക്-പാകത്തിനു

താറാവിറച്ചി കഴുകി വൃത്തിയാക്കി ചെറിയ കഷങ്ങളാക്കി ലെശം ഉപ്പ്,മഞള്‍പൊടി ഇവ ചേര്‍ത്ത് വേവിച്ച് എടുക്കുക.
തേങ്ങ ,ചെറിയുള്ളി, 1 തണ്ട് കറിവേപ്പില,വറ്റല്‍മുളക്,മല്ലി,കുരുമുളക്,കറുവപട്ട,ഗ്രാമ്പൂ,ഏലക്കാ,ജാതിപത്രി,തക്കൊലം,പെരുംജീര കം ഇവ നല്ല ചുവക്കെ വറുക്കുക.ലേശം എണ്ണ ഒഴിച്ച് വറക്കാം.ചൂടാറിയ ശെഷം നല്ലവണ്ണം തരിയില്ലാതെ അരച്ച് എടുക്കുക.(പൊടികള്‍ ആയിട്ട് ഉപയോഗൊക്കുന്നതിലും രുചി, മുളകും മല്ലിയും, ഗരം മസാലയും എല്ലാം ഇതു പൊലെ മുഴുവനായി വറുത് ഉപയോഗിക്കുന്നെ ആണു)
പാനില്‍ എണ്ണ ചൂടാക്കി കടുക് കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിച്ച് നീളത്തില്‍ അരിഞ സവാള ,പച്ചമുളക്,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ ചേര്‍ത്ത് നല്ല ഗോള്‍ഡന്‍ നിറം ആകുന്ന വരെ വഴറ്റുക.ബാക്കി മഞള്‍പൊടി കൂടെ ചേര്‍ത്ത് ഇളകുക.
ശെഷം ചെറുതായി അരിഞ തക്കാളി ചേര്‍ത്ത് വഴറ്റി ,തക്കാളി ഉടഞ്ഞ് കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കി പാകതിനു ഉപ്പും ചേര്‍ത് അരപ്പ് ചെറുതായി ഒന്ന് ചൂടാകുമ്പോള്‍ വേവിച്ച് വച്ചിരിക്കുന്ന താറാവു ചേര്‍ത്ത് ഇളക്കി ,താറാവു വേവിച്ച വെള്ളതില്‍ നിന്ന് പാകതിനു വെള്ളവും ചേര്‍ത്ത് ഇളക്കി അടച്ച് വച്ച് എണ്ണ നന്നായി തെളിഞ് ചാറു കുറുകി വരുന്ന വരെ വേവിക്കുക.
ശെഷം തീ ഓഫ് ചെയ്ത് 10 മിനുറ്റ് കൂടെ അടച്ച് വച്ച ശെഷം ഉപയോഗികാം.ബ്രെഡ്,ചപ്പാത്തി,ചോറ്,അപ്പം,ഇടിയപ്പം, ദോശ എന്നിവക്കെല്ലാം നല്ല കോംബിനെഷന്‍ ആണു ഈ കറി.

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഉണ്ടാക്കി നോക്കൂ.. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക്.

ഷാര്‍ജ ഷേക്ക്‌ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം