ചിക്കന്‍ സ്റ്റ്യൂ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

Advertisement

ഇന്ന് നമുക്ക് ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.. ഇത് അപ്പത്തിന്റെയും, ചപ്പതിയുടെയും ഒക്കെ കൂടെ നല്ല കോമ്പിനേഷന്‍ ആയിരിക്കും. ഇതിനുവേണ്ട ചേരുവകള്‍

ചിക്കന്‍ – 1 കിലോ
സവാള – 2 എണ്ണം
ഉരുളക്കിഴങ്ങ് ചെറുത് – 2 എണ്ണം
വെളുത്തുള്ളി – 5-6 അല്ലി
ഇഞ്ചി – ചെറിയ കഷ്ണം
ഗ്രാമ്പൂ – 3 എണ്ണം
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) – അര കപ്പ്‌
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) – ഒന്നര കപ്പ്‌
പെരുംജീരകം – ഒരു നുള്ള്‍
കാരറ്റ് – ഒരെണ്ണം
കറുവാപ്പട്ട – ഒരു ചെറിയ കഷ്ണം
ഏലക്കായ – 2 എണ്ണം
പച്ചമുളക് – 6-7 എണ്ണം
ഗരം മസാല – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
കുരുമുളക് പൊടി – ഒരു ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാ നീര് – ഒരു ടീസ്പൂണ്‍
എണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
നെയ്യ് – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

ചിക്കന്‍ അല്പം കുരുമുളക് പൊടിയും മഞ്ഞള്‍ പൊടിയും ഗരംമസാലയും ചേര്‍ത്ത് ഒരു മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.
ഉരുളക്കിഴങ്ങും കാരറ്റും വേവിച്ച് ചെറിയ കഷ്ണങ്ങളായി അരിയുക.
ആദ്യം ഒരു പാനില്‍ എണ്ണ ചൂടാക്കുക, ശേഷം നെയ്യ് ചേര്ക്കു ക. അടിക്കട്ടിയുള്ള പാത്രം ആണ് നല്ലത്. ഇതിലേക്ക് അല്പം കറിവേപ്പില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്കായ് എന്നിവ ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ഇതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് ചീന്തിയെടുത്ത പച്ചമുളകും അരിഞ്ഞ സവാളയും ചേര്‍ത്ത് ഒരു ഇളം ബ്രൌണ്‍നിറം ആകുന്നത് വരെ വഴറ്റുക.
ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ക്കുക.
ഇപ്പോള്‍ നമുക്ക് രണ്ടാം പാല്‍ ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും, കുരുമുളക് പൊടിയും, ജീരകവും ചേര്‍ത്ത് ഇളക്കുക. ശേഷം ഉരുളക്കിഴങ്ങ്, കാരറ്റ് കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇനി അല്പ നേരം പാന്‍ അടച്ചു വച്ച് വേവിക്കുക.
ചെറു ചൂടില്‍ വേവിച് ഗ്രേവി കട്ടിയായി വരുമ്പോള്‍ തീ ഓഫ്‌ ചെയ്യുക, ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക, കൂടെ ചെറുനാരങ്ങാ നീരും, കുറച്ച് കറിവേപ്പിലയും കുരുമുളക് പൊടിയും… സ്വാദിഷ്ടമായ ചിക്കന്‍ സ്റ്റൂ തയ്യാര്‍ !

ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

രുചികരമായ വട്ടയപ്പം എങ്ങനെ തയ്യാറാക്കാം