മട്ടന്‍ കടായ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് മട്ടന്‍ കടായ് ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ഇതിലേയ്ക്ക് സവാള മസാലകള്‍ ഒക്കെ നന്നായി ചേര്‍ക്കണം അതാണ്‌ ഈ കറിയുടെ രുചി ..സാധാരണ ഇത് കടായ് ചട്ടിയില്‍ ആണ് ഉണ്ടാക്കുന്നത്…കടായ് ചട്ടി ഇല്ലെന്നു കരുതി കുഴപ്പമില്ല നമ്മുടെ മണ്‍ ചട്ടിയില്‍ , അല്ലങ്കില്‍ ഉരുളിയില്‍ ഒക്കെ ഇതുണ്ടാക്കാം ..ഇതും അല്ലങ്കില്‍ പാനില്‍ ഉണ്ടാക്കിയാലും കുഴപ്പമില്ല. ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം .

മട്ടന്‍-അഞ്ഞൂറ് ഗ്രാം
തക്കാളി- നാലെണ്ണം
സവാള പേസ്റ്റ്-ഒരു കപ്പു
ഇഞ്ചി പേസ്റ്റ്-ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-ഒരു ടേബിള്‍ സ്പൂണ്‍
ജീരകം-ഒരു ടീസ്പൂണ്‍
പച്ചമുളക്- ആറെണ്ണം നീളത്തില്‍ അരിഞ്ഞത്
തൈര്-അര കപ്പ് പുളി ഒട്ടും ഇല്ലാത്തത്
ഗരം മസാല പൗഡര്‍-രണ്ടു ടിസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒന്നര ടിസ്പൂണ്‍
മുളകുപൊടി- രണ്ടു ടിസ്പൂണ്‍
മല്ലിപ്പൊടി- രണ്ടു ടിസ്പൂണ്‍
വയനയില- മൂന്നെണ്ണം
ഉപ്പ്,
ഓയില്‍,
മല്ലിയില,
വേപ്പില – ആവശ്യത്തിന്‌

മട്ടന്‍ നുറുക്കി കഴുകി വൃത്തിയാക്കുക. ഇതിലേയ്ക്ക് തൈര്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. മസാല പിടിച്ചതിനു ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേക്ക് ഇതില്‍ പച്ചമുളകു ഇട്ടു ഫ്രൈ ചെയ്‌തെടുത്തു മാറ്റി വയ്ക്കുക. ഇനി ഈ എണ്ണയില്‍ ജീരകം പൊട്ടിയ്ക്കുക. ഇതിലേയ്ക്ക് വയനയില, സവാള പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കണം. ഇതൊന്നു നന്നായി വഴന്ന ശേഷം ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകള്‍ ചേര്‍ത്തിളക്കി വഴറ്റുക ഇതിന്റെ പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് തക്കാളിയും ചേര്‍ത്തു വഴറ്റണം തക്കാളി നന്നായി വഴന്ന ശേഷം ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക പൊടികള്‍ ഓരോന്നായി ചേര്‍ത്ത് വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കാം. ഇനി ഇതിലേയ്ക്ക് മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് അടച്ചു വച്ചു വേവിയ്ക്ക്ണം. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. പ്രഷര്‍ കുക്കറിലാണെങ്കില്‍ 4-5 വിസിലുകള്‍ വരും വരെ വേവിയ്ക്കുക. വെന്തു വെള്ളം വറ്റിയാല്‍ വാങ്ങി വച്ച് മല്ലിയില, വറുത്തു വച്ച മുളക് എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം. മട്ടന്‍ കടായ് റെഡി !

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക. കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

വാഴയിലയില്‍ മീന്‍ പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം