ഇന്ന് നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെറൈറ്റി റൈസ് ഉണ്ടാക്കാം …നാരങ്ങാ ചോറും , തക്കാളി ചോറും ആണ് ഉണ്ടാക്കാന്‍ പോകുന്നത്…ഇത് കഴിക്കാന്‍ ആയിട്ട് നമുക്ക് വേറെ കറികളുടെ ആവശ്യമൊന്നും ഇല്ല..കുട്ടികള്‍ക്കൊക്കെ ഒരു വെറൈറ്റി ആയിട്ട് ഉണ്ടാക്കി കൊടുക്കാവുന്നതാണ്…ആദ്യം നമുക്ക് എങ്ങിനെയാണ് നാരങ്ങാ ചോറ് ഉണ്ടാക്കുന്നത് എന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍
ചോറ് വേവിച്ചത് -ഒരു കപ്പ്
ചെറുനാരങ്ങ- ഒരെണ്ണം
വെളുത്തുള്ളി-4 അല്ലി
ഇഞ്ചി-1 കഷണം
പച്ചമുളക് -3
കടുക് -1 സ്പൂണ്‍
അണ്ടിപ്പരിപ്പ് -3
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില-കുറച്ച്
എണ്ണ-ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചോറ് പാകത്തിന് വേവിക്കുക. ബസ്മതി റൈസ്, വെള്ള അരിയോ ആണ് ലെമണ്‍ റൈസിന് നല്ലത്. ചോറ് ഒട്ടിപ്പിടിക്കാത്ത പരുവത്തില്‍ വേവിച്ചെടുക്കണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇത് നന്നായി മൂത്ത ശേഷം അണ്ടിപ്പരിപ്പ് ചേര്‍ക്കുക. അല്‍പനേരം നല്ലപോലെ ഇളക്കണം.
ഈ കൂട്ടിലേക്ക് അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ക്കുക. വേവിച്ചു വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ലെമണ്‍ റൈസ് തയ്യാര്‍ .
ഇത് നമുക്ക് ദൂരെ യാത്രയ്ക്കൊക്കെ പോകുമ്പോഴും കൊണ്ട് പോകാവുന്നതാണ് പെട്ടന്ന് ചീത്തയാകില്ല
ഇനി നമുക്ക് തക്കാളി റൈസ് ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍
ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ്
സവാള – രണ്ട്( കൊത്തി അരിഞ്ഞത്)
പച്ചമുളക് – 4
തക്കാളി – 4 (കൊത്തി അരിഞ്ഞത് )
മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി )
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍
ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറി വേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല .ചോറ് തണുക്കാനായി മാറ്റി വെക്കുക .
അതിനുശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി സാവാളയും പച്ചമുളകും വഴറ്റിയെടുക്കുക.
ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.
ഇനി ഈ വഴറ്റിയത്തിലേക്ക് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വഴറ്റുക.
ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക.
തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക .തക്കാളി ചോറ് തയ്യാര്‍.
വളരെ ഈസിയാണ് ഇത് രണ്ടും ഉണ്ടാക്കാന്‍ …നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.