ഇന്ന് നമുക്ക് ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കാം ..എപ്പോഴും നമ്മള്‍ ചിക്കന്‍ , ബീഫ് , ഒക്കെയല്ലേ ബിരിയാണി ഉണ്ടാക്കാറ് ..ഇന്ന് നമുക്ക് സോയ ബിരിയാണി ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ..നമുക്ക് നോക്കാം തിനുവേണ്ട ചേരുവകള്‍ എന്തൊക്കെ ആണെന്ന്
സോയ ബോള്‍സ് കാല്‍ കിലോ
ബിരിയാണി അരി – അരക്കിലോ
വെള്ളം നാല് ഗ്ലാസ്
സവാള നീളത്തിലരിഞ്ഞത് അര കിലോ
ഗരം മസാലപ്പൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
മല്ലിപ്പൊടി, മുളകുപൊടി ഒരു ടീസ്പൂണ്‍ വീതം
തക്കാളി നീളത്തിലരിഞ്ഞത് മൂന്ന് എണ്ണം
ചെറുനാരങ്ങാ നീര് ഒരു നാരങ്ങയുടേത്
മല്ലിയില, പൊതിനയില, കറിവേപ്പില ആവശ്യത്തിന്
നെയ്യ്, ഡാല്‍ഡ 100 ഗ്രാം.
പച്ചമുളക് ചതച്ചത് എട്ട് എണ്ണം
ഇഞ്ചി ചതച്ചത് രണ്ട് വലിയ കഷണം
വെളുത്തുള്ളി രണ്ട് ചുള
കറുവാപട്ട , ഒരു കഷണം , ഗ്രാമ്പൂ എട്ടെണ്ണം, ഏലക്കായ നാലെണ്ണം, കുരുമുളക് , പത്തെണ്ണം ഇത് മസാല കൂട്ട്
പനിനീരില്‍ കലക്കിയ മഞ്ഞ കളര്‍ രണ്ട് സ്പൂണ്‍
പനിനീര്‍ ഒരു സ്പൂണ്‍
അണ്ടിപ്പരിപ്പ്, മുന്തിരി 50 ഗ്രാം വീതം
കട്ടിയുള്ള തേങ്ങാപാല്‍ അര കപ്പ്
ആദ്യം തന്നെ
സോയ തിളച്ച വെള്ളത്തില്‍ 10 മിനുട്ട് കുതിര്‍ത്തശേഷം പിഴിഞ്ഞ് വെള്ളം കളഞ്ഞു വെക്കുക. അതിനുശേഷം മുളകുപൊടിയും ഉപ്പും പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക (അധികം മൊരിഞ്ഞുപോവരുത്). ഈ എണ്ണയില്‍ തന്നെ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക (രണ്ട് സവാള മാറ്റിവെക്കുക). ഇതിലേക്ക് പച്ചമുളക്, തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടിയുടെ പകുതി എന്നിവയും ഉപ്പും തേങ്ങാപാലും ചേര്‍ത്ത് വേവിക്കുക. മസാല കൂട്ട് നല്ലതുപോലെ വെന്തു വന്നാല്‍ അതിലേക്ക് സോയാ വറുത്തതും ചെറുനാരങ്ങാനീരും ഒഴിച്ച് വറ്റിക്കുക.
അതിനുശേഷം ഒരു ചെമ്പ് അടുപ്പില്‍വെച്ച് നെയ്യും ഡാല്‍ഡയും ഉരുക്കി എടുക്കുക. മാറ്റിവെച്ച സവാള അതിലിട്ട് വറുത്തുകോരുക. ഇതിനോടൊപ്പം അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുകോരുക. ഇതേ നെയ്യില്‍ കഴുകി വാര്‍ത്തുവെച്ച അരി ഇട്ട് രണ്ടു മൂന്ന് മിനുട്ട് നന്നായി വറുക്കുക. നാല് ഗ്ലാസ് വെള്ളം അതില്‍ ഒഴിക്കുക. ഇതിലേക്ക് മസാലക്കൂട്ടും ചെറുനാരങ്ങനീരും പനിനീരും പാകത്തിനുള്ള ഉപ്പും ചേര്‍ക്കുക. വെള്ളം വറ്റിയാല്‍ ഒന്ന് ഇളക്കണം. മാറ്റിവെച്ച പകുതി ഗരംമസാലപ്പൊടിയും അതിലിട്ട് ഇളക്കുക. ചോറ് പാകമായാല്‍ അടുപ്പില്‍നിന്ന് വാങ്ങുക. വറുത്തുവെച്ച സവാളയില്‍ മല്ലിയിലയും പൊതിനയിലയും ബാക്കി ഗരംമസാലപ്പൊടിയും ചേര്‍ക്കുക.
ഇനി ഒരു ബിരിയാണി ചെമ്പില്‍ നെയ്യ് പുരട്ടി താഴെ സോയ മസാല നിരത്തുക. അതിനുമീതെ മല്ലിയില, പൊതിനയില എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. ഇതിനു മുകളില്‍ പനിനീരില്‍ കലക്കിയ മഞ്ഞ കളര്‍ ഒഴിക്കുക . ഇതിനു മീതെ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, സവാള എന്നിവ വിതറുക. പിന്നെ ബാക്കിയുള്ള ചോറ് കൂടി നിരത്തുക. പിന്നീട് പാത്രം അടപ്പുകൊണ്ട് മൂടി മാവുകൊണ്ട് ഒട്ടിച്ച് മുകളിലും താഴെയും കനലിട്ട് ഇടത്തരം ദമ്മില്‍ ആവി കയറ്റി വേവിക്കുക.
ബിരിയാണി റെഡി
ഇതുണ്ടാക്കാന്‍ എളുപ്പമാണ് എല്ലാവരും ഇതുണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക