Advertisement

മീന്‍ നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ് ദിവസം ഒരു നേരമെങ്കിലും മീന്‍ കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും ..പച്ച മീന്‍ പോലെ തന്നെ ഉണക്കമീനും നമുക്ക് പ്രിയപ്പെട്ടതാണ് ..ഉണക്കമീന്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ വേറെ കറി ഒന്നും വേണ്ട വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉണക്കമീന്‍ ഇത് കൂടുതലും ആളുകള്‍  വറത്തു ആണ് കഴിക്കാറ് എന്നാല്‍ പണ്ടൊക്കെ ഇത് മാങ്ങ ,കായ ഒക്കെ ചേര്‍ത്ത് കറി വയ്ക്കുമായിരുന്നു ..ഇപ്പോഴും വയ്ക്കുന്നവര്‍ ഉണ്ടാകും .വളരെ രുചികരമാണ് ഈ കറി ..നമുക്ക് ഇന്ന് ഉണക്കമീന്‍ കായയും മാങ്ങയും ചേര്‍ത്ത് കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .അതിലേയ്ക്ക് വേണ്ട സാധനങ്ങള്‍
ഉണക്കമീന്‍ – 250 ഗ്രാം ( മീന്‍ എടുക്കുമ്പോള്‍ ദശക്കട്ടി ഉള്ളത് എടുക്കണം അതാണ്‌ കറിക്ക് നല്ലത് )
മാങ്ങ – നല്ല പുളിയുള്ളത് രണ്ടെല്ലാം
ഏത്തക്കായ – ഒരെണ്ണം ചെറുതായി നുറുക്കിയത്
മുളക് പൊടി – രണ്ടു ടിസ്പൂണ്‍
മഞ്ഞപ്പൊടി – അര ടേബിള്‍സ്പൂണ്‍
പച്ചമുളക് – അഞ്ചെണ്ണം
ഇഞ്ചി- വലിയ ഒരു കഷണം
സവാള – ഒരെണ്ണം
വേപ്പില – ആവശ്യത്തിനു
തേങ്ങ – ഒരു മുറി
കടുക് – ഒരു ടിസ്പൂണ്‍
ഉണക്കമുളക് – മൂന്നെണ്ണം

ഇതുണ്ടാക്കേണ്ട വിധം പറയാം
ആദ്യം തന്നെ ഉണക്കമീന്‍ നന്നായി വൃത്തിയാക്കി  ചെറിയ കഷണങ്ങള്‍ ആക്കി വയ്ക്കുക
തേങ്ങ ചിരവി വയ്ക്കുക
പച്ചമുളക് ,ഇഞ്ചി ,സവാള നീളത്തില്‍ അരിഞ്ഞു എടുക്കുക
തേങ്ങ നന്നായി അല്പം വെള്ളം ചേര്‍ത്ത് അരച്ചു എടുക്കുക
ഇനി ഒരു പാത്രം അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില ,ഇഞ്ചി,സവാള,പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴട്ടാം അതിനുശേഷം മഞ്ഞപ്പൊടി ചേര്‍ക്കാം മൂത്ത് കഴിയുമ്പോള്‍ മുളക് പൊടി ചേര്‍ക്കാം ..അതിനു ശേഷം ഇതിലേയ്ക്ക് വെള്ളം ഒഴിക്കാം മീനും കായയും വേകാനും കറിയ്ക്ക് ചാറിനും വേണ്ടത്ര വെള്ളം ഒഴിക്കുക …ഇത് കുറച്ചു ചാറുള്ള കറിയാണ്…ഇനി ഇതൊന്നു പകുതി വേവ് ആകുമ്പോള്‍ ഇതിലേയ്ക്ക് പച്ചമാങ്ങ ചേര്‍ക്കാം ,,,ഒന്നിലക്കിയിട്ടു അരച്ചുവച്ച തേങ്ങയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ഉണക്കമീന്‍ ആയതുകൊണ്ട് ഉപ്പു നോക്കിയിട്ട് ആവശ്യമെങ്കില്‍ ഉപ്പുകൂടി ചേര്‍ത്ത് ഇളക്കാം എന്നിട്ട് അടച്ചു വച്ച് വേവിക്കാം നന്നായി വെന്ത ശേഷം ഇറക്കിവയ്ക്കാം
അതിനുശേഷം ഒരു ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കാം വറ്റല്‍ മുളക് ഒന്ന് മുറിച്ചു ഇട്ടു മൂപ്പിക്കാം അതിനുശേഷം വേപ്പിലയും ഇട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കാം
ഉണക്കമീന്‍ കറി റെഡി
ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം

ഈ റസിപ്പി ഇഷ്ട്ടമായെങ്കില്‍ നിങ്ങളും പരീക്ഷിച്ചു നോക്കൂ. നല്ലതെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റസിപ്പി നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

ഇന്ന് നമുക്ക് ചില്ലി പേസ്റ്റ് ഉണ്ടാക്കാം