ഓണം സ്പെഷ്യല്‍ അവിയല്‍ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ വിഭവങ്ങളില്‍ അവിയല്‍ ഉണ്ടാക്കാം അവിയല്‍ നമുക്ക് ഓണത്തിന് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നാണ് …നമുക്ക് നോക്കാം എങ്ങിനെ അവിയല്‍ ഉണ്ടാക്കാം എന്ന് …ഇത് അല്പം സമയം എടുത്തു ഉണ്ടാക്കണം എന്നാലെ ഇതിനു രുചി കൂടുതല്‍ കിട്ടുകയുള്ളൂ …ഇതിനാവശ്യമുള്ള സാധങ്ങള്‍
മുരിങ്ങക്ക -250
ക്യാരറ്റ് -250
വഴുതനങ്ങ- 150
ബീന്‍സ് – 150
ഉരുളക്കിഴങ്ങ് – 250
ഏത്തക്കായ – 250
സവാള -ഒരെണ്ണം
പച്ചമുളക് – (എരിവിനു ആവശ്യമുള്ള പച്ചമുളക് ചേര്‍ക്കുക കാരണം അവിയലില്‍ മുളക് പൊടി ഒന്നും സാധാരണ ചേര്‍ക്കാറില്ല )
വേപ്പില -ആവശ്യത്തിനു
മഞ്ഞപ്പൊടി – ഒരു ടിസ്പൂണ്‍
തേങ്ങ – ഒരെണ്ണം
ചുവന്നുള്ളി – അഞ്ചെണ്ണം
തൈര് – അര കപ്പു
ജീരകം – ഒരു ടിസ്പൂണ്‍
( ടിസ്പൂണ്‍ എന്ന് പറയുന്നത് ഒരു ചെറിയ സ്പൂണിനെയും,ടേബിള്‍ സ്പൂണ്‍ എന്ന് പറയുന്നത് വലിയ സ്പൂണിനെയും ആണ് …ടേബിള്‍ ടിസ്പൂണ്‍ എന്ന് പറയുന്നത് മൂന്നു സ്പൂണ്‍ അളവ് എന്നും ആണ് ഉദേശിക്കുന്നത് )

പച്ചക്കറികള്‍ എല്ലാം ഒരേ വലുപ്പത്തില്‍ കട്ട് ചെയ്തു എടുക്കണം അപ്പോള്‍ അവിയല്‍ കാണാന്‍ തന്നെ നല്ലൊരു ഭംഗി ഉണ്ടാകും .കട്ട് ചെയ്തു എടുത്തശേഷം
ആദ്യം തന്നെ കായയും ,ക്യാരറ്റും ,മുരിങ്ങക്കായും ,ആവശ്യത്തിനു ഉപ്പും ,മഞ്ഞപ്പൊടിയും ,ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഒന്ന് വേവിക്കാം ,അടിയില്‍ പിടിക്കാതെ ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം കേട്ടോ…ഈ കഷണങ്ങള്‍ പകുതി വേവ് ആകുമ്പോള്‍ ഇതിലേയ്ക്ക് ബീന്‍സും ,വഴുതനങ്ങയും,ഉരുളന്കിഴങ്ങും കൂടി ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം ആവശ്യമുണ്ടെങ്കില്‍ മാത്രം ചേര്‍ക്കാം (കഷണങ്ങള്‍ വേവാന്‍ ഉള്ള വെള്ളം മാത്രം ഒഴിച്ചാല്‍ മതി നമ്മള്‍ ഉണ്ടാക്കുന്നത് അവിയല്‍ ആണ് സാമ്പാര്‍ അല്ല)ഇനി ഈ കഷണങ്ങള്‍ കൂടി ഒന്ന് വേവിക്കണം ..ചെറു തീയില്‍ വേണം വേവിക്കാന്‍ എന്നാലെ ഈ അവിയലിന് നല്ല ടേസ്റ്റ് ഉണ്ടാകൂ
ഇനി നമുക്ക് തേങ്ങ ഒന്ന് ഒതുക്കി എടുക്കാം ഇതിനു വേണ്ടി തേങ്ങയും, പച്ചമുളകും, ജീരകവും, ചുവന്നുള്ളിയും ,തൈരും ആണ് വേണ്ടത് വെള്ളം ഒഴിക്കാതെ ഈ തൈര് മാത്രം ചേര്‍ത്ത് തേങ്ങയെ ഒന്ന് ഒതുക്കി എടുക്കാം . ഒരുപാട് അരഞ്ഞു പേസ്റ്റ് ആക്കണ്ട ഒന്ന് ഒതുക്കി എടുത്താല്‍ മാത്രം മതിയാകും.
അതിനുശേഷം വേവിച്ച കഷണങ്ങള്‍ എല്ലാം കൂടി ഒന്ന് ഇളക്കിയിട്ട് ഈ തേങ്ങ അരച്ചത്‌ അതിലേയ്ക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം.കൂടെ കറിവേപ്പിലകൂടി ചേര്‍ക്കാം ..അതിനുശേഷം ചെറു തീയില്‍ ഒന്ന് രണ്ടു മിനിറ്റ് കൂടി ഒന്ന് അടച്ചു വച്ച് വേവിച്ചു എടുക്കാം അതിനുശേഷം ഇതിലേയ്ക്ക് രണ്ടു മൂന്നു സ്പൂണ്‍ പച്ച വെളിച്ചെണ്ണ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ..ഇറക്കി വയ്ക്കാം
സ്വദിഷ്ട്ടമായ അവിയല്‍ റെഡി

ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് നല്ല ടേസ്റ്റ് ഉള്ള വിഭവം ആണ് ഇത് സദ്യക്കൊക്കെ അവിയല്‍ പ്രധാപ്പെട്ടതാണ് അതുപോലെ ഓണത്തിന് എല്ലാവരും ഉണ്ടാക്കുന്ന ഒന്നാണ് അവിയല്‍ ..അവിയല്‍ റസിപ്പി പലരും ചോദിച്ചിരുന്നു..എല്ലാവരും ഇതുണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യണം
ഓണം സ്പെഷ്യല്‍ ഓലന്‍