ഇന്ന് നമുക്ക് കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ചിക്കന്‍ ഒരു കിലോ …വെളുത്തുള്ളി പത്തു അല്ലി …തൈര് അരകപ്പ് …ഇഞ്ചി ഒരു വലിയ കഷണം …ആവശ്യത്തിനു ഉപ്പു …ഇതെല്ലാം ചേര്‍ത്ത് വേണം ചിക്കന്‍ മാരിനെറ്റ് ചെയ്തു വയ്ക്കാം …അതിനായി ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരച്ച് എടുക്കാം ഇനി ചിക്കനില്‍ തൈര്, ഇഞ്ചി ,വെളുത്തുള്ളി അരച്ചത് ആവശ്യത്തിനു ഉപ്പു എന്നിവ പുരട്ടി ചിക്കന്‍ അരമണിക്കൂര്‍ വയ്ക്കാം
ഇനി ചിക്കന്‍ കറിവയ്ക്കാന്‍ വേണ്ട സാധനങ്ങള്‍ സവാള നാലെണ്ണം നീളത്തില്‍ അരിഞ്ഞത്…മല്ലിപൊടി ഒന്നര ടേബിള്‍ ടിസ്പൂണ്‍…മുളക് പൊടി ഒരു ടേബിള്‍ ടിസ്പൂണ്‍…മഞ്ഞപ്പൊടി അര ടേബിള്‍ ടിസ്പൂണ്‍ …പച്ചമുളക് അഞ്ചെണ്ണം നീളത്തില്‍ അരിഞ്ഞത്…
മസാലയ്ക്ക് വേണ്ട സാധനങ്ങള്‍
പെരുംജീരകം ഒന്നര ടേബിള്‍ ടിസ്പൂണ്‍ ,ജാതി പത്രി ഒരെണ്ണം …നല്ല ജീരകം ഒരു ടിസ്പൂണ്‍ …ക
കറുകപട്ട ഒരു കഷണം …കരയാംബൂ ഏഴെണ്ണം …ഇതെല്ലാം ഒന്ന് വറുത്തു പൊടിച്ചു എടുക്കണം
മല്ലിയില ..പൊതിനയില..നെയ്യ് ..ഉപ്പു ആവശ്യത്തിനു
അരി വേവിക്കാന്‍ വേണ്ടത്
ഒന്നര കപ്പു അരി …രണ്ടേമുക്കാല്‍ കപ്പു വെള്ളം …സവാള മൂന്നെണ്ണം അരിഞ്ഞത് …പേരും ജീരകം അരടിസ്പൂണ്‍ …ജീരകം അര ടിസ്പൂണ്‍ …ഏലക്കായ ഏഴെണ്ണം …കറുകപട്ട ഒരു വലിയ കഷണം …കരയാംബൂ ഏഴെണ്ണം ,,നെയ്യ് ..ആവശ്യത്തിനു ഉപ്പു..
അലങ്കരിക്കാന്‍…
മല്ലിയില …മുട്ട …അണ്ടിപരിപ്പ്…ഉണ്ടാക്കമുന്ത്രി ..ആവശ്യം അനുസരിച്ച്
ചിക്കന്‍ കറി ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാന്‍ അടുപ്പതുവച്ചു ആവശ്യത്തിനു നെയ്യ് ഒഴിച്ച് ( വെളിച്ചെണ്ണ വേണ്ടവര്‍ക്ക് വെളിച്ചെണ്ണ ഒഴിക്കാം )
ചൂടാകുമ്പോള്‍ സവാള ഇടാം …നന്നായൊന്നു വഴറ്റി പച്ചമുളക് ചേര്‍ക്കാം രണ്ടും കൂടി നന്നായൊന്നു വഴട്ടാം ..ഇതിലേയ്ക്ക് അല്പം ഉപ്പു ചേര്‍ക്കാം സവാള ബ്രൌണ്‍ നിറം ആയാല്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് വഴട്ടാം …അതിനു ശേഷം മല്ലിപ്പൊടി ചേര്‍ക്കാം …ഇനി മുളക് പൊടി ചേര്‍ക്കാം,,ഒന്നുവഴറ്റിയ ശേഷം മസാലപൊടി ചേര്‍ക്കാം ..അതിനു ശേഷം ഇതിലേയ്ക്ക് ചിക്കന്‍ ചേര്‍ക്കാം ഒന്ന് മുക്സ് ചെയ്തു മൂടിവച്ച് വേവിക്കാം ..ചിക്കന്‍ ഒന്ന് ഇളക്കിയ ശേഷം മല്ലിയിലയും..പോതിനയിലയും ചേര്‍ക്കാം നന്നായി ഇളക്കി ചെറിയ തീയില്‍ ഇട്ടു വേവിച്ചു എടുക്കാം ചിക്കന്‍ കറി റെഡി
ഇനി അരി വേവിച്ചു എടുക്കാം
ഇതിനു വേണ്ടി ഒരു പാത്രം അടുപ്പില്‍ വച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ പെരുംജീരകം …ജീരകം..ഏലക്കായ,,കറുകപട്ട,,കരയാംബൂ..വയണ ഇല …എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റി ശേഷം സവാള ചേര്‍ക്കാം അതിനുശേഷം ..സവാള നന്നായി വഴറ്റി ഇതിലേയ്ക്ക് അരിവേവിക്കാന്‍ ഉള്ള വെള്ളം ഒഴിക്കാം ഒന്ന് ഇളക്കി ഇതിലേയ്ക്ക് അരി ചേര്‍ക്കാം ആവശ്യമായ ഉപ്പു കൂടി ചേര്‍ത്ത് ഇളക്കി മൂടിവച്ച് വേവിക്കാം തിളച്ചു കഴിയുമ്പോള്‍ ഒന്നിളക്കി തീ കുറച്ചു ഇട്ടു വേവിക്കാം …വെള്ളം പറ്റുമ്പോള്‍ അരി എല്ലാം വെന്തിട്ടുണ്ടാകും…ഇനി ഇറക്കി വയ്ക്കാം ഇനി നമുക്ക് ബിരിയാണി സെറ്റ് ചെയ്യാം
ഇനി ഇത് സെറ്റ് ചെയ്യാം ഒരു പാത്രത്തില്‍ ആദ്യം ചോറ് നിരത്താം മുകളില്‍ ചിക്കന്‍ നിരത്താം പിന്നെ ചോറ് ..ചിക്കന്‍ …ഇങ്ങിനെ നിരത്തിയിട്ടു മുട്ടയും മല്ലിയിലയും വറുത്തു എടുത്ത അണ്ടിപരിപ്പും,,മുന്തിരിയും കൊണ്ട് അലങ്കരിക്കാം
ഇതുവളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കുക
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക