നാടന്‍ അവിയല്‍ ഉണ്ടാക്കാം

Advertisement

സദ്യയിലെ ഏറ്റവും രുചികരമായ വിഭവം അവിയല്‍ തന്നെയാകും ..ഒട്ടുമിക്ക പച്ചകറികളും അവിയലില്‍ ചേരും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത ..മിക്കവാറും നമ്മള്‍ വീടുകളില്‍ ഉണ്ടാക്കുന്ന ഒന്നാണ് ഇത് …അറിയാന്‍ വയ്യാത്തതുകൊണ്ട് ഉണ്ടാക്കാതിരിക്കുന്നവരും ഉണ്ടാകും ഈ ഓണത്തിന് ആരും അവിയല്‍ ഉണ്ടാക്കതിരിക്കരുത്……ഈസിയായി അവിയല്‍ ഉണ്ടാവുന്നതാണ് …ഇതിനാവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

ചേരുവകള്‍

മുരിങ്ങക്കായ്-മൂന്നെണ്ണം

പച്ചക്കായ്-രണ്ട്

ചേന-100 ഗ്രാം

കാരറ്റ്-രണ്ട്

ബീന്‍സ്-ആറ് എണ്ണം

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

തേങ്ങ-2കപ്പ്

പച്ചമുളക്-രണ്ടു മൂന്നെണ്ണം

വെളുത്തുള്ളി-നാല് അല്ലി

ചെറിയ ഉള്ളി-മൂന്ന് എണ്ണം

നല്ല ജീരകം-അര ടീസ്പൂണ്‍

തൈര്-ഒരു കപ്പ്

വെളിച്ചെണ്ണ-കുറച്ച്

കറിവേപ്പില – ഒരു തണ്ട്

ഉപ്പ്-പാകത്തിന്

വെള്ളം-ആവശ്യത്തിന്

ഇനി ഇതുണ്ടാക്കുന്ന വിധം പറയാം
പച്ചക്കറികള്‍ ഏകദേശം ഒരിഞ്ചു നീളത്തിലും അര ഇഞ്ച് കനത്തിലും ഉള്ള കഷ്ണങ്ങളാക്കി അരിയുക.അതിനുശേഷം ഈ പച്ചക്കറികള്‍ ഒരു പാത്രത്തില്‍ ഒരുമിച്ചു ഇട്ടു സ്വല്പം മഞ്ഞപ്പൊടിയും ആവശ്യത്തിനു മാത്രം ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാന്‍ വയ്ക്കാം ( വെള്ളം കൂടരുത് കഷണങ്ങള്‍ വേകാന്‍ മാത്രം വെള്ളം ഒഴിച്ചാല്‍ മതി ഇല്ലെങ്കില്‍ അവിയല്‍ സാമ്പാര്‍ ആകും ) കഷണങ്ങള്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ ( കഷണങ്ങള്‍ വെന്തുവോ നോക്കുക ) തീ ഓഫ് ചെയ്യാം

അതിനുശേഷം തേങ്ങ ,പച്ചമുളകും,വെളുത്തുള്ളി..ചെറിയ ഉള്ളി,,ജീരകം,,എന്നിവ ചേര്‍ത്ത് അരച്ച് എടുക്കാം പകുതി അരഞ്ഞാല്‍ മതി അധികം പേസ്റ്റ് ആകേണ്ട …ഇനി ഈ അരപ്പ് വേവിച്ചുവച്ച പച്ചക്കറിയിലെയ്ക്ക് ചേര്‍ത്ത് ഇളക്കാം കുറച്ചു കറിവേപ്പിലയും ചേര്‍ക്കാം എന്നിട്ട് ചെറിയ തീയില്‍ ഒന്ന് തിള വന്നു കഴിയുമ്പോള്‍ ഇതിലേയ്ക്ക് തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കാം ..തൈര് ചേര്‍ത്തിട്ടു തിളപ്പിക്കരുത് ഒന്ന് തിള വരുമ്പോള്‍ തന്നെ ഇറക്കി വയ്ക്കാം ..അതിനു ശേഷം പച്ച വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ഇളക്കാം ഇനി ഇത് വാങ്ങി വയ്ക്കാം

രുചികരമായ അവിയല്‍ റെഡി

വളരെ എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും…പാചകം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ തട്ടുകടയുടെ സന്ദര്‍ശകരാണ്‌ …മെസേജിലൂടെ ധാരാളം പേര്‍ റസിപ്പി ആവശ്യപ്പെടുന്നുണ്ട് …ചിലര്‍ ആവശ്യപ്പെടുന്ന റസിപ്പി എല്ലാം തട്ടുകടയില്‍ ഉള്ളതാണ് അതുകൊണ്ട് പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ മതിയാകും…ചില പോസ്റ്റുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് പോസ്റ്റ്‌ ചെയ്യാറുമുണ്ട്
എല്ലാവരും റസിപ്പി ഉണ്ടാക്കി നോക്കി അഭിപ്രായങ്ങള്‍ പറയണം ..എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ അറിവുകള്‍ അഭിപ്രായങ്ങള്‍ എല്ലാം കമെന്‍റ് ലൂടെ അറിയിക്കാവുന്നതാണ്

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക