കൂട്ടുകാരെ നമുക്കിന്നു വെജിറ്റബിള്‍ സ്റ്റ്യൂ ഉണ്ടാക്കിയാലോ …ബ്രെഡ് …പാലപ്പം…വെള്ളേപ്പം ഇതിന്റെയൊക്കെ കൂടെ കഴിക്കാന്‍ ബെസ്റ്റ് കോമ്പിനേഷന്‍ ആണ് സ്റ്റ്യൂ… വളരെ സ്വാദിഷ്ട്ടമായ ഒന്നാണിത് …കുട്ടികള്‍ക്കും ഈ വൈറ്റ് കറി പ്രിയപ്പെട്ടതാണ് ….നമുക്ക് നോക്കാം ഈസിയായി ഇതെങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനാവശ്യമായ സാധനങ്ങള്‍
ഉരുളക്കിഴങ്ങ് – 2 എണ്ണം ചെറിയ കഷണങ്ങള്‍ ആക്കിയത്
സവാള – 2 എണ്ണം ചെറിയ കഷണങ്ങള്‍ ആക്കിയത്
പച്ചമുളക് – 3 എണ്ണം അരിഞ്ഞത്
കാരറ്റ് – 1 എണ്ണം ചെറുതായി അരിഞ്ഞത്
ഗ്രീന്‍പീസ് – അര കപ്പ് ഉപ്പിട്ട് വേവിച്ചത് ( പകുതിയോളം വേവ് മതി നമുക്കിത് ഒന്നൂടെ വേവിക്കാന്‍ ഉള്ളതാണ് )
കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്
ഒന്നാം പാല്‍ – അര കപ്പ്
കറുവാപട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 2
ഏലയ്ക്ക _ നാലെണ്ണം പൊടിച്ചത്
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 1 അല്ലി
റൊട്ടി പൊടി – ആവശ്യത്തിനു ( ചാറിന് കൊഴുപ്പ് കൂട്ടാന്‍ വേണ്ടി ചേര്‍ക്കുന്നത ഇത് )
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
അണ്ടിപ്പരിപ്പ് – 25 ഗ്രാം
ഉണക്ക മുന്തിരി – 25 ഗ്രാം
നെയ്യ് – അമ്പതു ഗ്രാം
ഇനി ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം
തയ്യാറാക്കുന്ന വിധം
സവാള ,ഉരുളക്കിഴങ്ങ് ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കിയതും .പച്ചമുളക് രണ്ടായി കീറിയത്
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുത്തത് എല്ലാം അടുപ്പിച്ചു വയ്ക്കാം
ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക പച്ചമണം പോകുന്നവരെ മതി
പച്ചമണം മാറിയാല്‍ സവാളയും ഉരുളക്കിഴങ്ങും ഇട്ട് വഴറ്റുക .നന്നായി വഴട്ടിയത്തിനു ശേഷം
കുരുമുളക് ചേര്‍ക്കുക ശേഷം ക്യാരറ്റ് കൂടി ചേര്‍ത്ത് വഴറ്റുക ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഗ്രീന്‍ പീസും എടുത്തു വച്ചിരിക്കുന്ന രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കാം
ഈ കഷണങ്ങള്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഉപ്പു നോക്കുക ആവശ്യമെങ്കില്‍ ലേശം ഉപ്പു ചേര്‍ക്കാം ഇനി കറിവേപ്പില ഏലക്ക പൊടി റൊട്ടി പൊടിയും ചേര്‍ക്കാം
അതിനു ശേഷം ഇറക്കി വയ്ക്കാം
ഇനി ഇതിലേയ്ക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തു ചേര്‍ക്കാം
സ്വാദിഷ്ടമായ വെജിറ്റബിള്‍ സ്റ്റ്യൂ തയ്യാര്‍ …ഇതേ രീതിയില്‍ ബീഫ് ..ചിക്കന്‍..മട്ടന്‍ ഒക്കെ ചേര്‍ത്തും നമുക്ക് ഉണ്ടാക്കാം പാലപ്പമാണ് ഇതിനു ഉഗ്രന്‍ കോമ്പിനേഷന്‍ ..അപ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കണം ഇത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.
s