ഇന് നമുക്ക് ഷാര്‍ജ ഷേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ആവശ്യമായ സാധനങ്ങള്‍
പഴം – 4 എണ്ണം
(റോബസ്റ്റ ആണെങ്കില്‍ നല്ലത് )
പാല്‍ – 4 ടീ കപ്പ്
പഞ്ചസാര – 5 ടേബിള്‍ സ്പൂണ്‍
ചോക്ലേറ്റ് പൗഡര്‍ – 1 ടേബിള്‍ സ്പൂണ്‍
(ബൂസ്റ്റ് / ബോണ്‍വിറ്റ / ചോക്ലേറ്റ് ഹോര്‍ലിക്സ് / മറ്റുള്ളവ )
അണ്ടിപരിപ്പും ബദാമും ചെറുതായി അരിഞ്ഞത് – 3 ടീസ്പൂണ്‍
വാനില ഐസ്ക്രീം – 2 സ്കൂപ്പ്
ചെറി – 5 എണ്ണം
മിക്സഡ് ഫ്രൂട്ട് ജാം – 1 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍
സാധാരണ പാല്‍ തിളപ്പിക്കാതെ ആണ് ഷേക്കിന് ഉപയോഗിക്കുന്നത്. വേണമെന്നുണ്ടെങ്കില്‍ തിളപ്പിച്ചും ഉപയോഗിക്കാം
പാല്‍ തിളപ്പിച്ച ശേഷം ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ച് അല്പം കട്ടിയാക്കി എടുക്കുക.
മിക്സിയില്‍ പഴം തോല്‍ കളഞ്ഞ് അരിഞ്ഞിടുക. കൂടെ പഞ്ചസാരയും പിന്നെ കുറച്ച് പാലും ചേര്‍ത്ത് നന്നായി അടിക്കുക. ശേഷം ബാക്കി പാലും കൂടെ ചേര്‍ത്ത് നന്നായി അടിക്കുക. ഇഷ്ടമുള്ളവര്‍ക്ക് അല്പം ജാം കൂടെ ചേര്‍ക്കാവുന്നതാണ്.
ഇനി നീളമുള്ള ഒരു ഗ്ലാസ് എടുത്ത് , അതില്‍ ആദ്യം കുറച്ച് കുറച്ച് നട്ട്സ് , ചോക്ലേറ്റ് പൗഡര്‍ എന്നിവ ഇടുക. ശേഷം അതിനു മുകളിലേക് അടിച്ചു വച്ചിരിക്കുന്ന ഷേക്ക് ഗ്ലാസിന്റെ മുക്കാല്‍ ഭാഗം ഒഴിക്കുക. അതിനു മുകളില്‍ ഐസ്ക്രീം സെറ്റ് ചെയ്യാം. ഇനി ബാക്കിയുള്ള നട്ട്സും ചോക്ലേറ്റ് പൗഡറും മുകളില്‍ ചേര്‍ക്കാം. എല്ലാത്തിനും മുകളില്‍ ചെറി വച്ച് അലങ്കരിക്കാം! സ്പെഷ്യല്‍ ഷാര്‍ജ ഷേക്ക് തയ്യാര്‍ !
ഇനി സ്ട്രോബറി മില്‍ക്ക് ഷേക്ക് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.. ആവശ്യമായവ
സ്ട്രൊബെറി -10
പാൽ -1 കപ്പ്
പഞ്ചസാര – 3-4 റ്റെബിൾസ്പൂൺ ( മധുരം സ്ട്രൊബെറി ടെ മധുരം അനുസരിച്ച് ക്രമീകരിക്കാം)
വാനിലാ എസ്സൻസ്സ് ( നിർബന്ധമില്ല) – 2 തുള്ളി
വാനില/സ്ട്രൊബെറി ഐസ്ക്രീം – 1 സ്കൂപ്പ്
നട്ട്സ്, റ്റൂട്ടി ഫ്രൂട്ടി -കുറച്ച്
പാൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കുക.ഞാൻ പാലു കാച്ചിയ ശെഷം ഫ്രീസറിൽ വച്ച് തണുപ്പിച്ചാണു എടുത്തത്.ഇഷ്ടം പൊലെ നിങ്ങൾക്ക് എടുക്കാം. നല്ല തണുത്ത പാൽ ആവണം ന്ന് മാത്രം
സ്ട്രൊബെറീസ് ,ഇല കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് വക്കുക
മിക്സിയിൽ പഞ്ചസാര,സ്ട്രൊബെറീസ്,പകുതി പാൽ ചേർത്ത് നന്നായി അടിക്കുക
ശെഷം അടപ്പ് തുറന്ന് ബാക്കി പാൽ,വാനിലാ എസ്സൻസ്സ് ഇവ ചേർത്ത് ഒന്നു കൂടെ നന്നായി അടിക്കുക
നീളമുള്ള ഒരു ഗ്ലാസ്സ് എടുത്ത് അടിയിൽ കുറച്ച് നട്ട്സ്,ട്ടൂട്ടി ഫ്രൂട്ടീ ഇവ ഇട്ട ശെഷം മെലെ അടിച്ച് വച്ചിരിക്കുന്ന മിൽക് ഷേക്ക് ഒഴിക്കുക.
മുക്കാൽ ഭാഗം ഷേക് ഒഴിച്ച ശെഷം അതിന്റെ മെലെ ഐസ്ക്രീം ,നട്ട്സ്,റ്റൂട്ടി ഫ്രൂട്ടി ,വേണെൽ കുറച്ച് ചെറീസും വക്കാം, ഇത് കൂടി ഇട്ട് സെർവ് ചെയ്യാം.
ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ ..കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.