ഇന്ന് നമുക്ക് മൂന്നുതരം പ്രാതല്‍ വിഭവങ്ങള്‍ ഉണ്ടാക്കാം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നവയാണിത് ..ഇടിയപ്പം, കള്ളപ്പം, മുട്ട കുഴലപ്പം എന്നിവയാണ് ഉണ്ടാക്കുന്നത്..ആദ്യം ഇടിയപ്പം ഉണ്ടാക്കാം
ഇടിയപ്പം /നൂലപ്പം
അരിപ്പൊടി -1 കിലോ
എണ്ണ -2 സ്പൂണ്‍
ഉപ്പ്,വെള്ളം -പാകത്തിന്
തേങ്ങ -1 മുറി
പാകം ചെയുന്ന വിധം
തേങ്ങ ചിരകി വെയ്ക്കുക.പൊടി നനയ്ക്കാന്‍ ആവശ്യമുള്ളത്ര വെള്ളം അടുപ്പില്‍ വെച്ചു തിളയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ എണ്ണയും പാകത്തിന് ഉപ്പും ചേര്‍ക്കുക.വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ ഒരു വലിയ പാത്രത്തില്‍ അരിപ്പൊടി എടുത്ത് തിളച്ച വെള്ളം അല്പാല്പമായി ഒഴിച്ച് കട്ടകെട്ടാതെ നന്നായി ഇളക്കുക.
ശേഷം ശക്തിയായി കുഴയ്ക്കുക.ആവശ്യത്തിന് മാത്രമേ വെള്ളം ചേര്‍ക്കാവൂ.(റൊട്ടി പരുവത്തില്‍ വേണം പൊടി നനയ്ക്കാന്‍.) ഇഡ്ഡലിത്തട്ടിന്റെ ഓരോ കുഴിയിലും അല്പം എണ്ണ തടവിയശേഷം കുറേശ്ശെ തേങ്ങാപ്പീര ഇടുക.
ശേഷം സേവനാഴിയില്‍ മാവ് നിറച്ച് തേങ്ങാപ്പീരയ്ക്ക് മുകളില്‍ ഞെക്കി ചുറ്റിച്ച് ഇഡ്ഡലിപ്പാത്രം അടച്ചു വെച്ച് വേവിക്കുക.
കള്ളപ്പം
——–
അരിപ്പൊടി – 1 കിലോ
കള്ള് -1 കപ്പ്
പഞ്ചസാര -200 ഗ്രാം
നല്ല ജീരകം -1 സ്പൂണ്‍
ഏലക്ക -3 എണ്ണം
എണ്ണ/നെയ്യ് -1 സ്പൂണ്‍
ഉപ്പ് /വെള്ളം -പാകത്തിന്
തേങ്ങ -1 മുറി
പാകം ചെയ്യുന്ന വിധം
അരിപ്പൊടിയില്‍ കള്ള് ചേര്‍ത്ത് നന്നായി ഇളക്കുക.ശേഷം ഏലക്കായും ജീരകവും പൊടിച്ച് ചേര്‍ക്കുക.
പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് പൊങ്ങാന്‍ വെയ്ക്കുക.തേങ്ങ ചിരകി തിരുമ്മി പൊടിയുടെ മീതെ
വെയ്ക്കണം.8 മണിക്കൂറിനുശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞ്
പ്ലേറ്റില്‍ നെയ്യ് പുരട്ടി പൊടി കോരിയൊഴിച്ച് ഇഡ്ഡലിപ്പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.
മുട്ടക്കുഴലപ്പം
————-
മൈദ -2 കപ്പ്
മുട്ട -1 എണ്ണം
ഉപ്പ് -ഒരു നുള്ള്
വിളയിക്കാന്‍
തേങ്ങ -1 മുറി ചിരകിയത്
പഞ്ചസാര -3 വലിയസ്പൂണ്‍
ഏലക്കാ പൊടിച്ചത് -3 എണ്ണം
കശുവണ്ടി ചെറുതായി അരിഞ്ഞത് -4 എണ്ണം
കിസ്മിസ് -6 എണ്ണം
പാകം ചെയ്യുന്ന വിധം
മൈദയും മുട്ട പതപ്പിച്ചതും ഒരു നുള്ളുപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക,നേര്‍മ്മയായി. തേങ്ങ പഞ്ചസാരയും ഒരു സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി വിളയിച്ചെടുക്കുക.കശുവണ്ടിയും കിസ്മിസും ഏലക്കാപൊടിയും ചേര്‍ക്കുക.
നോണ്‍സ്റ്റിക്കിന്റെ വെള്ളയപ്പച്ചട്ടിയില്‍ ഒരു തവി ഒഴിച്ച് നേരിയതായി ചുറ്റിച്ച് നേരിയതായി മൊരിച്ച്
എടുക്കുക.മൊരിഞ്ഞ വശത്ത് തേങ്ങ വിളയിച്ചത് കുറച്ചിട്ട് ചുരുട്ടിയെടുക്കുക.
ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക