ഇന്ന് നമുക്ക് രണ്ടു തരാം കട്‌ലറ്റ് ഉണ്ടാക്കാം ..ചിക്കന്‍ കട്‌ലറ്റ് , ഏത്തപ്പഴം കട്‌ലറ്റ്…വളരെ എളുപ്പമാണ് ഇത് രണ്ടും ഉണ്ടാക്കി എടുക്കാന്‍ …ആദ്യം നമുല്‍ പഴം കട്‌ലറ്റ് ഉണ്ടാക്കാന്‍ ഇതിനാവശ്യമായ സാധനങ്ങള്‍
ഏത്തപ്പഴം-അരക്കിലോ
മുട്ട-1
വെളുത്ത കസ്‌കസ്-25 ഗ്രാം
കശുവണ്ടിപ്പരിപ്പ്-15
കിസ്മിസ്-25 ഗ്രാം
ഏലയ്ക്ക-2
നെയ്യ്-2 സ്പൂണ്‍
പഞ്ചസാര-2 വലിയ സ്പൂണ്‍
റൊട്ടി പൊടി
ഏത്തപ്പഴം പുഴുങ്ങിയെടുക്കുക. എന്നിട്ട് ഇത് ചൂടാറുമ്പോള്‍ ഇതിന്റെ ഉള്ളിലെ ഭാഗം കളഞ്ഞിട്ടു ഇത് കൈകൊണ്ടു നല്ലപോലെ ഉടച്ചു എടുക്കണം
ഒരു പാന്‍ ചൂടാക്കി ഇതില്‍ കസ്‌കസ് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കി മാറ്റി വയ്ക്കുക
അതിനു ശേഷം നെയ്യില്‍ കിസ്മിസ്, കശുവണ്ടിപ്പരിപ്പ് എന്നിവ മൂപ്പിച്ചെടുക്കുക.
ഏലയ്ക്ക പൊടിയ്ക്കുക.
ഇതെല്ലാം കൂടി ഉടച്ച പഴത്തില്‍ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്തു എടുക്കണം അതിനുശേഷം ചീനച്ചട്ടിയില്‍ നിറയെ എണ്ണ ഒഴിച്ച് തിളപ്പിച്ച് പഴക്കൂട്ട് വട്ടത്തില്‍ ആക്കി നല്ലപോലെ അടിച്ചു എടുത്ത മുട്ടയില്‍ മുക്കി അതിനുശേഷം റൊട്ടി പൊടിയില്‍ മുക്കി വറുത്തെടുക്കുക
ഇനി നമുക്ക് ചിക്കന്‍ കട്‌ലറ്റ് ഉണ്ടാക്കാം അതിനാവശ്യമായ സാധനങ്ങള്‍
ചിക്കന്‍ -അരക്കിലോ
ഉരുളക്കിഴങ്ങ്-2
കുരുമുളകുപൊടി-1 ടീസ്‌പൂണ്‍
ഗരം മസാല-1 ടീസ്‌പുണ്‍
പച്ചമുളക്-2
ഇഞ്ചി-ചെറിയ കഷ്‌ണം
മുട്ട-1
റൊട്ടി പൊടി -1 കപ്പ്
കറിവേപ്പില-5
ഉപ്പ്
എണ്ണ
ഇഞ്ചി ചെറുതായി അരിഞ്ഞു വയ്‌ക്കുക.
എല്ലില്ലാത്ത ചിക്കന്‍ കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ ശേഷം ഉപ്പും മഞ്ഞപൊടിയും ഇട്ടു നന്നായി വേവിച്ചു എടുക്കുക ചൂടാറിയ ശേഷം ഇത് മിക്സിയില്‍ ഒന്ന് അരച്ച് എടുക്കണം .. ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കുക ഇത് നല്ലപോലെ ഉടച്ചശേഷം അരച്ച് വച്ച ചിക്കന്‍ ചേര്‍ത്ത് നല്ലപോലെ കുഴയ്‌ക്കുക.
ഇതിലേയ്‌ക്ക് പച്ചമുളക്, മസാലപ്പൊടികള്‍, ഇഞ്ചി കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
ഇവ കട്‌ലറ്റ് രൂപത്തില്‍ പരത്തിയെടുക്കുക.
മുട്ട ഉടച്ച് നല്ലപോലെ അടിച്ചു എടുക്കുക .
എണ്ണ തിളപ്പിച്ച് കട്‌ലറ്റ് മുട്ടയിലും പിന്നീട് റൊട്ടി പൊടിയിലും മുക്കി ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക.
ചിക്കന്‍ കട്‌ലറ്റ് തയ്യാര്‍. സോസ് ചേര്‍ത്ത് സ്വാദോടെ കഴിയ്‌ക്കാം.
ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കണം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം . കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.