ഇന്ന് നമുക്ക് കുട്ടികള്‍ക്കൊക്കെ ഒത്തിരി ഇഷ്ട്ടപ്പെടുന്ന ജാം ഉണ്ടാക്കാം ..മിക്കവാറും പേരും ജാം കടകളില്‍ നിന്നാകും വാങ്ങാറ് അല്ലെ ? എന്നാല്‍ ഈ ജാം വളരെ ഈസിയായി നമുക്ക് വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയും …ഇന്ന് ആപ്പിള്‍ കൊണ്ട് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമുക്ക് നോക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം
ആപ്പിള്‍ – രണ്ടു കിലോ
ഗ്രാമ്പു – എട്ടെണ്ണം
പട്ട – ഒരിഞ്ച് നീളത്തില്‍ നാല് കഷണം
പഞ്ചസാര – ഒരു കിലോ
വെളിച്ചെണ്ണ
ആദ്യം തന്നെ ആപ്പിള്‍ തൊലികളഞ്ഞ് മുറിച്ചു ആറിലെ കുരു എടുത്തു മാറ്റുക അതിനു ശേഷം ആപ്പിള്‍ കഷണങ്ങള്‍ ആക്കി നികക്കെ വെള്ളം ഒഴിച്ച് ഗ്രാമ്പൂവും പട്ടയും ഇട്ടു വേവിച്ചു എടുക്കണം …എന്നിട്ട് ഈ ആപ്പിള്‍ മിക്സിയില്‍ അടിച്ചു എടുക്കണം ( ഗ്രാമ്പൂ , പട്ട ഇതുരണ്ടും ആപ്പിള്‍ വെന്ത ശേഷം എടുത്തു മാറ്റണം ) ..കട്ട ഒന്നും ഇല്ലാതെ നന്നായി അരയണം ..അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി എടുക്കണം …ഇതിലേയ്ക്ക് വേവിച്ചു അടിച്ചെടുത്ത ആപ്പിള്‍ ചേര്‍ത്ത് മിക്സ് ചെയ്യണം. ഇനി ഇത് തുടരെ തുടരെ ഇളക്കിക്കൊണ്ടിരിക്കുക ..ഇടയ്ക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം ..തീ കുറച്ചു വച്ച് വേണം ചെയ്യാന്‍ ..നന്നായി വെള്ളം എല്ലാം വലിഞ്ഞു ജാം പാത്രത്തില്‍ നിന്നും വിട്ടുവരുന്ന പാകത്തില്‍ വേണം തീ ഓഫ് ചെയ്യാം… അതിനുശേഷം ജാം നന്നായി തണുക്കാന്‍ അനുവദിക്കണം …നന്നായി തണുത്തു കഴിഞ്ഞാല്‍ കഴുകി ഉണക്കിയ പാത്രത്തില്‍ ആക്കി വയ്ക്കാം …ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം കേടു കൂടാതെ ഇരിക്കും …കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും …ഇത് ബ്രെഡിന്റെ ഒപ്പവും ,ചപ്പാത്തിയുടെ ഒപ്പവും ഒക്കെ കഴിക്കാന്‍ നല്ലതാണ് …എല്ലാതരം പഴങ്ങളും ഉപയോഗിച്ച് നമുക്ക് വീട്ടില്‍ ജാം ഉണ്ടാക്കി എടുക്കാവുന്നതാണ് …ഒരു അല്‍പ സമയം മാറ്റിവയ്ക്കാന്‍ തയ്യാറായാല്‍ നമുക്ക് മായം ചേര്‍ക്കാത്ത നല്ല ജാം കഴിക്കാം …വീട്ടില്‍ ഉണ്ടാകുന്ന ..പപ്പായ…പൈനാപ്പിള്‍ , മാങ്ങ ,ചക്ക ,തുടങ്ങി എല്ലാം കൊണ്ടും നമുക്ക് ജാം ഉണ്ടാക്കാം … നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.