പുഡിംഗ് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ട്ടമായിരിക്കും …സാധാരണ ഭക്ഷണത്തിന് ശേഷം ഒരു മധുരം ആയിട്ടാണ് പുഡിംഗ് കഴിക്കാറ് …പുഡിംഗ് പല സാധനങ്ങള്‍ കൊണ്ട് ഉണ്ടാക്കാം…ആപ്പിള്‍,ഓറഞ്ചു,മാമ്പഴം,മില്‍ക്ക്,ചോക്ലേറ്റ് അങ്ങിനെ നീളുന്നു അതിന്‍റെ ലിസ്റ്റ്…പുഡിംഗ് വളരെ രുചികരമായ ഒരു ഐറ്റം ആണ് …നല്ല മധുരം ഉള്ളതിനാല്‍ കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും…ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാനും കഴിയും ..ഇപ്പോള്‍ നമുക്ക് മുട്ട പുഡിംഗ് ഉണ്ടാക്കാം …കൊളസ്ട്രോള്‍…ഷുഗര്‍ ഉള്ളവര്‍ ഒന്നും ഈ പരിസരത്തേയ്ക്ക് നോക്കണ്ട കേട്ടോ …അപ്പോള്‍ നമുക്ക് നോക്കാം മുട്ട കൊണ്ട് എങ്ങിനെ സ്വാദിഷ്ട്ടമായ പുഡിംഗ് ഉണ്ടാക്കാം എന്ന് …ഇതിനാവശ്യമുള്ള സാധനങ്ങള്‍
മുട്ട- മൂന്ന് എണ്ണം
പാല്‍ – ഒരു കപ്പ്
പാല്‍പ്പൊടി-അരകപ്പ്
ഏലക്കായ -ഒന്ന്
പഞ്ചസാര-ഒരുകപ്പ്
ഇതുണ്ടാക്കുന്ന വിധം പറയാം
ആദ്യം തന്നെ
രണ്ട് ടിസ്പൂണ്‍ പഞ്ചസാര ഒരു പാത്രത്തില്‍ അടുപ്പത്ത് വച്ച് ഉരുക്കി ബ്രൌണ്‍ കളര്‍ ആയ ശേഷം ഒരുവട്ടത്തിലുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിക്കുക . ( പുഡിംഗ് ഉണ്ടാക്കാന്‍ എടുക്കുന്ന പാത്രത്തില്‍ വേണം ഇത് തേച്ചു പിടിപ്പിക്കാന്‍ പാത്രത്തിന്‍റെ ഉള്ളില്‍ മൊത്തം തേച്ചു പിടിപ്പിക്കാം )
അതിനുശേഷം മുട്ട നന്നായി അടിച്ചു എടുക്കാം ഇതിലേയ്ക്ക് കാച്ചി ചൂടാറ്റി എടുത്ത പാല്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കാം അതിനു ശേഷം പാല്‍പ്പൊടി ചേര്‍ത്ത് നന്നായി ഇളക്കാം അതിനു ശേഷം ഏലക്കായ പൊടിച്ചതും ചേര്‍ക്കാം ഇനി ഇതെല്ലാം കൂടി ഒന്ന് നന്നായി മിക്സിയില്‍ അടിച്ചു എടുക്കാം ( എല്ലാം ഒന്ന് നന്നായി മിക്സ് ആകാന്‍ ആണ് ) അതിനു ശേഷം ഇത് പഞ്ചസാര തേച്ചു വച്ചിരിക്കുന്ന പാത്രത്തിലേയ്ക്ക് ഒഴിക്കാം ഇനി ഇത് നന്നായി അടച്ചു വയ്ക്കാം ( പാത്രം എടുക്കുമ്പോള്‍ നല്ല അടപ്പുള്ള പാത്രം എടുക്കാന്‍ ശ്രദ്ധിക്കണം സ്റ്റീല്‍ പാത്രം ആയാലും മതി അടപ്പിലൂടെ പാത്രത്തില്‍ വെള്ളം കയറാതിരിക്കാന്‍ ആണ് )
ഇനി അടുത്തതായി മറ്റൊരു ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ഒഴിച്ചശേഷം ഈ പുഡിംഗ് പാത്രം ആ വെള്ളത്തില്‍ ഇറക്കി വയ്ക്കാം ( പാത്രത്തിന്‍റെ അടപ്പ് നല്ലപോലെ അടച്ചു എന്ന് ഉറപ്പു വരുത്തണം ഇല്ലെങ്കില്‍ വെള്ളം കയറും ) എന്നിട്ട് ഒരു മൂടികൊണ്ട് പാത്രം മൂടി വച്ച് നന്നായി തിളപ്പിക്കാം
ഈ രീതിയില്‍ അരമണിക്കൂര്‍ നേരം ചെറിയ തീയില്‍ വേവിക്കാം
അതിനുശേഷം പുഡിംഗ് പാത്രം വെള്ളത്തില്‍ നിന്നും എടുക്കാം ( കയ്യൊന്നും പൊള്ളിക്കാതെ നോക്കണം )
ഇനി ഈ പാത്രം ചൂടാറിയ ശേഷം ഒരു പരന്ന പാത്രത്തിലേയ്ക്ക് കമിഴ്ത്താം ഒന്ന് പതുക്കെ തട്ടി കൊടുക്കാം ഇപ്പോള്‍ പുഡിംഗ് പാത്രത്തില്‍ വീണിട്ടുണ്ടാകും
ഇത് ഒരു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം
മുട്ട പുഡിംഗ് റെഡി
ഇത് ഉണ്ടാക്കാന്‍ എളുപ്പമാണ്….നിങ്ങള്‍ എല്ലാവരും ഉണ്ടാക്കി നോക്കണം …തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക ..പുതിയ റസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക