അരികൊണ്ട് നമ്മള്‍ പലതരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട് …ചില സ്ഥലങ്ങളില്‍ വളരെ വിശേഷപ്പെട്ട ഒരു പലഹാരമാണ് വട്ടെപ്പം…വിശേഷ ദിവസങ്ങളിലും …പെണ്ണ് കാണലിനും ..പെരുന്നാളിനും എന്നുവേണ്ട മിക്ക വിശേഷങ്ങള്‍ക്കും വട്ടയപ്പം മുഖ്യ പലഹാരമാണ് ..ഇതൊരു പുതിയ പലഹാരം ഒന്നുമല്ല പണ്ടുകാലം മുതലേ പ്രസിദ്ധമായ ഒന്നാണ് വട്ടയപ്പം …നല്ല വെള്ള കളറില്‍ പഞ്ഞിപോലെ സോഫ്റ്റ് ആയ വട്ടയപ്പം എത്ര കഴിച്ചാലും മതിവരില്ല….വീട്ടില്‍ ഇതുണ്ടാക്കുന്ന ദിവസം വേറൊന്നും വേണ്ട എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമാണ് ഇത്…ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് …ഇനി നമുക്ക് വട്ടയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍
അരിപ്പൊടി – 2 കപ്പ് ( വറുത്ത പൊടി )
പഞ്ചസാര – 1 കപ്പ്
തേങ്ങ – അര മുറി
യീസ്റ്റ് – 1 ടീസ്പൂൺ
ചോറ് – 2 ടേബിൾ സ്പൂൺ
ഏലയ്ക്ക 3 എണ്ണം
വെള്ളം – 1 കപ്പ്
ഉപ്പ്. കുറച്ച്
ഉണക്ക മുന്തിരി – ആവശ്യത്തിനു
കശുവണ്ടി പരിപ്പ് – ആവശ്യത്തിനു
ഇതുണ്ടാക്കേണ്ട വിധം പറയാം
ആദ്യം തന്നെ തേങ്ങയും ചോറും കൂടി മിക്സിയില്‍ നന്നായി അരക്കുക
ഇനി ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് നന്നായി ഇളക്കാം ആവശ്യത്തിനു വെള്ളവും ചേര്‍ക്കാം …ഇതിലേയ്ക്ക് ഏലക്കായ പൊടിയും ,പഞ്ചസാരയും , കുറച്ചു ചൂടുവെള്ളത്തില്‍ കലക്കിയ യീസ്റ്റും, ഒരു നുള്ള് ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ക്കാം വെള്ളം അധികം ആകരുത് ( ദോശ മാവിന്‍റെ പരുവത്തില്‍ വേണം മാവ് ) ഇനി ഇത് ഒന്നര മണിക്കൂര്‍ നേരം പൊങ്ങാന്‍ ആയി മാറ്റിവയ്ക്കാം …മാവ് നന്നായി പൊങ്ങി കഴിയുമ്പോള്‍ ( മാവ് പൊങ്ങിയത് അറിയാന്‍ കഴിയും കലക്കി വച്ച മാവിനെക്കാന്‍ അളവ് കൂടുതല്‍ ഉണ്ടാകും പൊങ്ങിയ മാവിന് ) ഇനി ഇത് ഒരു പരന്ന സ്റ്റീല്‍ പാത്രത്തില്‍ കുറച്ചു വെളിച്ചെണ്ണ തടവി അതിലേയ്ക്ക് കോരി ഒഴിക്കാം ( പാത്രം നിറച്ചും ഒഴിക്കരുത് പകുതി കണ്ടു ഒഴിച്ചാല്‍ മതി വേവുമ്പോള്‍ പൊന്തി വരും ) ഇനി ഇത് ഇഡിലി ചെമ്പിന്റെ അരിപ്പതട്ടില്‍ വച്ച് ആവി കയറ്റി വേവിച്ചു എടുക്കാം
( പണ്ട് കാലങ്ങളില്‍ ഒക്കെ ഇത് പുഴുങ്ങാന്‍ ആയിട്ട് വലിയ ചെമ്പ് ആണ് ഉപയോഗിച്ചിരുന്നത് ആ ചെമ്പില്‍ വെള്ളം ഒഴിച്ചിട്ടു അതിനുള്ളില്‍ പച്ച ഓല വളച്ചു വച്ച് കൊലഞ്ഞില്‍ ഒക്കെ ചുരുട്ടി വച്ച് അതിനു മുകളില്‍ പാത്രം വച്ചാണ് ഇത് പുഴുങ്ങി എടുത്തിരുന്നത് )
നന്നായി വെന്തു കഴിയുമ്പോള്‍ വാങ്ങിവച്ചു മുന്തിരിയും കശുവണ്ടി പരിപ്പും മീതെ പതിച്ചു വയ്ക്കാം
വട്ടയപ്പം റെഡി
ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …എല്ലാവരും ഉണ്ടാക്കി നോക്കുക …നിങ്ങള്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ട്ടപ്പടും
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക